Thrissur: മദ്യപിച്ച് ബസ് ഓടിച്ച ഏഴു ഡ്രൈവര്‍മാര്‍ പിടിയില്‍

തൃശൂര്‍ ടൗണില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ച് ബസ് ഓടിച്ച ഏഴു ഡ്രൈവര്‍മാര്‍ പിടിയിലായി. മദ്യപിച്ച് ജോലി ചെയ്ത അഞ്ച് കണ്ടക്ടര്‍മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ശക്തന്‍, വടക്കേ സ്റ്റാന്‍ഡുകളില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസാണ് പരിശോധന നടത്തിയത്. രാവിലെ ആറു മണിക്ക് ആരംഭിച്ച പരിശോധന ഏഴര വരെ നീണ്ടു നിന്നു. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

തൃശ്ശൂര്‍ ഈസ്റ്റ് എസ് എച്ച്ഒ ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. കാര്‍ യാത്രികനെ ആക്രമിച്ച മൂന്ന് ബസ് ജീവനക്കാരെ ഇന്നലെ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് പിടികൂടിയിരുന്നു. കൊടുങ്ങല്ലൂരില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മാരക മയക്കുമരുന്നായ എംഡിഎംഎ സഹിതം രണ്ട് ബസ് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here