Manish Sisodia : ബിജെപിയില്‍ ചേര്‍ന്നാല്‍ എല്ലാ കേസുകളും അവസാനിപ്പിക്കാമെന്ന വാഗ്ദാനം ലഭിച്ചു : സിസോദിയ

ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ സമീപിച്ചിരുന്നു എന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ (Manish Sisodia) വെളിപ്പെടുത്തല്‍. ബിജെപി ആവശ്യം തള്ളിയതിന് പിന്നാലെയായിരുന്നു സിബിഐ റെ‍യ്ഡ്. അരവിന്ദ് കെജരിവാളിന്‍റെ ജനപ്രീതിയാണ് ബിജെപിയെ ഭയപ്പെടുത്തുന്നതെന്നും മനീഷ് സിസോദിയെ ആരോപിച്ചു.

ദില്ലിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ റെയ്ഡ് നടത്തിയിരുന്നു. ചില രേഖകള്‍ കിട്ടിയെന്ന് റെയ്ഡിന് ശേഷം അറിയിച്ച സിബിഐ എട്ടുപേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അതിന് പിന്നാലെയാണ് സിബിഐ നീക്കത്തിന് പിന്നില്‍ ബിജെപി ഗുഡാലോചനയെന്ന മനീഷ് സിസോദിയുടെ ആരോപണം.

അന്വേഷണ വിവാദങ്ങള്‍ക്കിടെ ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരാന്‍ സന്ദേശം ലഭിച്ചിരുന്നതായും സിസോദിയ വെളിപ്പെടുത്തി. ആംആദ്മി പാര്‍ട്ടി പിളര്‍ത്തി ബിജെപിയില്‍ ചേരാനായിരുന്നു ആവശ്യം.

ബിജെപിയില്‍ ചേര്‍ന്നാല്‍ സിബിഐ, ഇ.ഡി കേസുകള്‍ അവസാനിപ്പിക്കാം എന്ന സന്ദേശവും ബിജെപി നല്കി.അത് തള്ളിയതാണ് ഇപ്പോഴത്തെ ഇ.ഡി, സിബിഐ നീക്കങ്ങള്‍ക്ക് കാരണം. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. തലപോയാലും അഴിമതിക്കാര്‍ക്കൊപ്പം ചേരില്ലെന്നും സിസോദിയ വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഗുജറാത്തിലടക്കം അരവിന്ദ് കെജരിവാളിനും ആംആദ്മി പാര്‍ട്ടിക്കും ലഭിക്കുന്ന ജന പിന്തുണയാണ് ഇപ്പോഴത്തെ സിബിഐ-ഇ.ഡി നീക്കങ്ങള്‍ക്ക് കാരണം. ദില്ലി മദ്യനയത്തില്‍ നടക്കുന്ന സിബിഐ അന്വേഷണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുകയാണ് ആംആദ്മി പാര്‍ട്ടി. അതിനിടയിലാണ് ആംആദ്മി പാര്‍ട്ടിയെ പിളര്‍ത്താന്‍ ബിജെപി തന്നെ സമീപിച്ചുവെന്ന വിളിപ്പെടുത്തല്‍ കൂടി മനീഷ് സിസോദിയ നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News