Supreme Court: ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ; ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസ്

ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസ് അയച്ചു.ഇടക്കാല ജാമ്യം അനുവദിക്കുന്നതില്‍ നിലപാട് അറിയിക്കാനാണ് നിര്‍ദേശം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകളുണ്ടാക്കിയെന്ന കേസിലാണ് ജാമ്യം തേടി ടീസ്റ്റ സെതല്‍വാദ് സുപ്രീംകോടതിയെ സമീപിച്ചത്.

ഇടക്കാല ജാമ്യാപേക്ഷ ഗുജറാത്ത് ഹൈകോടതി നേരത്തേ തള്ളിയിരുന്നു. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News