Niyamasabha : സർവ്വകലാശാല ഭേദ​ഗതി, ലോകായുക്ത ബില്ലുകൾ ബുധനാഴ്ച നിയമസഭയിൽ

ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സർവ്വകലാശാല ഭേദഗതി ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. കാര്യ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം.

ലോകായുക്ത ബില്ലും ബുധനാഴ്ചയാണ് അവതരിപ്പിക്കുന്നത്. നിയമനിർമ്മാണത്തിനാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർത്തത്.വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിൽ സഭ ചേരില്ല.

അതേസമയം ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള്‍ അനുസ്‌മരിച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യന്‍ ജനതയെ ചേരിതിരിക്കാനും നമ്മുടെ ഒരുമയെ തകര്‍ക്കാനും നടത്തപ്പെടുന്ന ശ്രമങ്ങള്‍ക്ക് പിന്നിലുള്ളത് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ അണിചേരാതിരുന്ന ശക്തികളാണെന്നും അവയെ ചെറുക്കേണ്ടതും അവയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തേണ്ടതും ഇന്ത്യയെ ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്‍ത്തേണ്ടതിന് ഒഴിച്ചുകൂടാനാവാത്തതാണ് എന്നും പ്രമേയത്തിൽ പറഞ്ഞു.

സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ധീരമായ നേതൃത്വം നല്‍കിയും അതില്‍ പങ്കെടുത്തും രാജ്യത്തിനുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ച എല്ലാ ധീരരക്തസാക്ഷികളുടെയും സ്‌മരണകള്‍ക്ക് മുന്നില്‍ സ്വാതന്ത്ര്യലബ്ധിയുടെ ഈ 75-ാം വാര്‍ഷികത്തില്‍ കേരള നിയമസഭ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News