സി​റ്റി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ന്യൂ​കാ​സി​ൽ

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ വ​ന്പന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ് 3-3 സ​മ​നി​ല​യി​ൽ ത​ള​ച്ചു.

അ​ഞ്ചാം മി​നി​റ്റി​ൽ ഐ​ക​ർ ഗു​ൻ​ഡോ​വ​ൻ സി​റ്റി​ക്കാ​യി ആ​ദ്യ ഗോ​ൾ നേ​ടി​യെ​ങ്കി​ലും 16-ാം മി​നി​റ്റി​ൽ മി​ഗ്വേ​ൽ അ​ൽ​മി​റോ​ണ്‍ ന്യൂ​കാ​സി​ലി​നാ​യി സ​മ​നി​ല നേ​ടി. പ​കു​തി സ​മ​യ​ത്തി​ന് പി​രി​യു​ന്ന​തി​ന് മു​ന്പാ​യി സി​റ്റി​യെ ഞെ​ട്ടി​ച്ച് അ​ല​ൻ സെ​ന്‍റ്-​മാ​ക്സി​മി​ൻ ന്യൂ​കാ​സി​ലി​ന് ലീ​ഡ് ന​ൽ​കി.

കീ​റ​ൻ ട്രി​പ്പി​യ​ർ 54-ാം മി​നി​റ്റി​ൽ മൂ​ന്നാം ഗോ​ൾ നേ​ടി​യ​തോ​ടെ ന്യൂ​കാ​സി​ൽ അ​ട്ടി​മ​റി ജ​യം നേ​ടി​യെ​ന്ന് ആ​രാ​ധ​ക​രു​റ​പ്പി​ച്ചു. എ​ന്നാ​ൽ എ​ർ​ളിം​ഗ് ഹാ​ല​ൻ​ഡും ബെ​ർ​ണാ​ഡോ സി​ൽ​വ​യും സി​റ്റി​യെ സ​മ​നി​ല​യി​ൽ തി​രി​ച്ചെ​ത്തി​ച്ചു.

സ​മ​നി​ല​യോ​ടെ ഏ​ഴ് പോ​യി​ന്‍റു​മാ​യി ടീം ​പ​ട്ടി​ക​യി​ൽ ആ​ഴ്സ​ന​ലി​ന് പി​ന്നി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് സി​റ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News