ഫിഫ കേസ്: താത്കാലിക ഭരണസമിതി പിരിച്ചു വിട്ടു

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ നടത്തിപ്പിന് താല്‍കാലിക ഭരണ സമിതി രൂപീകരിച്ച ദില്ലി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. മൂന്നംഗ ഭരണ സമിതിക്ക് ചുമതല ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.റിട്ടയേര്‍ഡ് ജഡ്ജി അനില്‍ ആര്‍ ദവേ അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് ദില്ലി ഹൈക്കോടതി രൂപം നല്‍കിയത്.

സമിതിയെ സഹായിക്കാന്‍ കായിക താരങ്ങളായ അഞ്ചു ബോബി ജോര്‍ജ്ജ്, അഭിനവ് ബിദ്ര, ബോംബെയിലാ ദേവി എന്നിവരെയും നിയോഗിച്ചിരുന്നു. ജസ്റ്റിസ് എസ് എ നാസര്‍, ജെ.കെ മഹേശ്വരി എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹൈക്കോടതി നടപടി ഇന്ത്യയുടെ കായിക മേഖലയേയും കായിക സംഘടനകളുടെ സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഐഒഎ സുപ്രീം കോടതിയെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News