മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ എംഎല്‍എ ഷൈലജ ടീച്ചറുടെ വീട് സ്ഥിതിചെയ്യുന്ന വാര്‍ഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി തോറ്റെന്ന് വ്യാജപ്രചരണം. എൽഡിഎഫ് സ്ഥാനാർത്ഥി 580 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയ വാർഡിലാണ് പാർട്ടി തോറ്റെന്ന് പ്രചരണം നടക്കുന്നത്.
നഗരസഭയിലെ 15-ാം വാർഡായ ഇടവേലിക്കലാണ് ഷൈലജ ടീച്ചർക്ക് വോട്ട്. വാർഡിൽ ആകെ 780 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ എൽഡിഎഫ് സ്ഥാനാർത്ഥി രജത കെ 661 വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി ടി വി രത്‌നാവതിക്ക് 81 വോട്ടും ബിജെപി സ്ഥാനാർത്ഥി എന്‍ ഇന്ദിരയ്‌ക്ക് 38 വോട്ടുമാണ് ലഭിച്ചത്.
വ്യാജ പ്രചരണത്തിനെതിരെ ഷൈലജ ടീച്ചർ രംഗത്തെത്തി. മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വീണ്ടും വ്യാജ പ്രചാരണങ്ങൾ തുടങ്ങിയെന്ന് ഷൈലജ ടീച്ചർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വീണ്ടും വ്യാജ പ്രചാരണങ്ങൾ തുടങ്ങി. ഞാൻ വോട്ട് ചെയ്ത എൻ്റെ വാർഡിൽ എൽഡിഎഫ് തോറ്റെന്നാണ് പ്രചാരണം.
എൻ്റെ വാർഡ് ഇടവേലിക്കൽ ആണ്. എൽഡിഎഫ് സ്ഥാനാർത്ഥി കെ രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാർത്ഥിക്ക് മൂന്നക്കം തികയ്ക്കാൻ പോലും കഴിഞ്ഞില്ല കേവലം 81 വോട്ടാണ് യുഡിഎഫിനായി പോൾ ചെയ്തത് എൽഡിഎഫിന്റെ ഭൂരിപക്ഷം 580.എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോൽവിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ്.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.