ലോകായുക്ത ബില്‍ നാളെ നിയമസഭയില്‍

സര്‍വകലാശാല നിയമ ഭേദഗതി ബില്ല് ബുധനാഴ്ചയും ലോകായുക്ത ബില്ല് നാളെയും നിയമസഭ പരിഗണിക്കും. മൂന്ന് ദിവസത്തെ സഭാ സമ്മേളനം ഒഴിവാക്കാനും ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു.

സര്‍വകലാശാല നിയമ ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥ സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരുടെ പ്രായ പരിധി 60ല്‍ നിന്നും 65ാക്കി ഉയര്‍ത്തുക എന്നതും. സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്നും അഞ്ചാക്കുക എന്നതുമാണ്. വി സിയ്ക്ക് പുറമെ ചാന്‍സിലറുടെ നോമിനിയായ ഒരാള്‍, ഒരു സര്‍ക്കാര്‍ നോമിനി, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്റെ നോമിനി, സിന്‍ഡിക്കേറ്റില്‍ നിന്നും ഒരാള്‍ എന്നിങ്ങനെയാകണം സെര്‍ച്ച് കമ്മിറ്റി. ഇവ ഉള്‍ക്കൊള്ളുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്ല് ഈ മാസം 24നാകും സഭയില്‍ അവതരിപ്പിക്കുക. ലോകായുക്ത ബില്ല് നാളെ സഭ പരിഗണിക്കും. ഇരു ബില്ലുകളും എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

മൂന്ന് ദിവസത്തെ സഭാ സമ്മേളനം ഒഴിവാക്കാനും ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. ഈ മാസം 25,26, സെപ്തംബര്‍ 2 തീയതികളിലെ സമ്മേളനമാണ് ഒഴിവാക്കിയത്. ഇതോടെ സഭാ സമ്മേളനം സെപ്തംബര്‍ ഒന്നിന് സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News