വിഴിഞ്ഞം മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് എട്ടേക്കര്‍

വിഴിഞ്ഞം സമരം പുനരധിവാസത്തിന് മന്ത്രിസഭ ഉപസമിതി നിര്‍ദേശം. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കര്‍ വിട്ടു നല്‍കും.
തിരുവനന്തപുരം നഗരസഭയുടെ രണ്ടു ഏക്കറും മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് വിട്ടു നല്‍കും. 3000 മത്സ്യത്തൊഴിലാളികളെ താമസിപ്പിക്കാന്‍ ആകുമെന്നാണ് കണക്ക്

മൃഗസംരക്ഷണ വകുപ്പിന് ജയില്‍ വകുപ്പിന്റെ ഭൂമി പകരം നല്‍കാന്‍ ധാരണയായി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കുശേഷം അന്തിമ തീരുമാനം.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ പ്രതിഷേധം ശക്തമാക്കി സമരക്കാര്‍

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ സമരം കടുപ്പിച്ച് മത്സ്യ തൊഴിലാളികള്‍. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ കരയിലും കടലിലും ഒരേസമയം ഉപരോധം ആരംഭിച്ചു. നൂറു വള്ളങ്ങളിലായി പൂന്തുറയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് മത്സ്യ തൊഴിലാളികള്‍ പുറപ്പെട്ടു.

വിഴിഞ്ഞം തുറമുഖ കവാടത്തിലും ഉപരോധം തുടരുകയാണ്. പുനരധിവാസം അടക്കമുള്ള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിതല സമിതി ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെയാണ് മത്സ്യ തൊഴിലാളികള്‍ സമരം കടുപ്പിക്കുന്നത്.

കടലിലൂടെ വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം വളയാനാണ് മത്സ്യ തൊഴിലാളികളുടെ തീരുമാനം. ചെറുവെട്ടുകാട്, വലിയതുറ, ചെറിയതുറ, പൂന്തുറ എന്നീ ഇടവകകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News