മട്ടന്നൂര്‍ ജനവിധി ; ഇടതുവിരുദ്ധ മ‍ഴവില്‍ സഖ്യത്തിനേറ്റ തിരിച്ചടിയെന്ന് എം വി ജയരാജന്‍

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിലെ ജനവിധി ഇടതുവിരുദ്ധ മ‍ഴവില്‍ സഖ്യത്തിനേറ്റ തിരിച്ചടിയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ബിജെപി യുഡിഎഫിന് വോട്ടുമറിച്ചതിനാലാണ് യുഡിഎഫിന് സീറ്റുകള്‍ വര്‍ധിച്ചതെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

മട്ടന്നൂർ നഗരസഭ ഭരണം എൽ ഡി എഫ് നിലനിർത്തി.ആകെയുള്ള 35 വാർഡുകളിൽ 21 വാർഡുകൾ വിജയിച്ചാണ് തുടർച്ചയായ ആറാം തവണയും എൽ ഡി എഫ് മട്ടന്നൂർ നഗരസഭ ഭരണം പിടിച്ചത്.14 വാർഡുകളിൽ വിജയിച്ച് യുഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്തിയപ്പോൾ ബി ജെ പിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല.

ഇടത്കോട്ടെയെന്ന് മട്ടന്നൂർ ഒരിക്കൽ കൂടി തെളിയിച്ചു.മികച്ച ഭൂരിപക്ഷത്തോടെ തുടർച്ചയായ ആറാം തവണയും എൽ ഡി എഫ് ഭരണം നിലനിർത്തി.ആകെയുള്ള 35 വാർഡുകളിൽ 21 ലും വിജയിച്ച എൽഡിഎഫ് കയനി വാർഡ് യുഡിഎഫിൽ നിന്നും പിടിച്ചെടുത്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട വാർഡുകൾ തിരിച്ചു പിടിച്ച് യുഡിഎഫ് നില മെച്ചപ്പെടുത്തി.കഴിഞ്ഞ തവണ 7 വാർഡുകളിൽ വിജയിച്ച യുഡിഎഫ് ഇത്തവണ 14 വാർഡുകളിൽ വിജയം നേടി.2012 ലെ തിരഞ്ഞെടുപ്പിലും യുഡിഎഫ് 14 വാർഡുകളിൽ വിജയിച്ചിരുന്നു.ഭൂരിപക്ഷം വാർഡുകളിലും കെട്ടിവച്ച കാശ് പോലും ലഭിക്കാതെ ബിജെപി തകർന്നടിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News