ADVERTISEMENT
ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടീസ് .സിവിക് ചന്ദ്രൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നടപടി.സെഷൻസ് കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
സർക്കാരിനോട് നിലപാട് അറിയിക്കാൻ നിർദേശിച്ച കോടതി, കേസ് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവിനെതിരായ സർക്കാർ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സിവിക് ചന്ദ്രന് മുൻകൂർജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അതിജീവിത സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ദളിത് യുവതിയാണ് എന്നറിഞ്ഞു കൊണ്ടു തന്നെയായിരുന്നു പീഡനമെന്ന് അപ്പീലിൽ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.
ദളിത് പീഡന നിരോധന നിയമം നിലനിൽക്കില്ലെന്ന സിവിക് ചന്ദ്രൻ്റെ വാദം അംഗീകരിച്ചായിരുന്നു സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്
ജാതിയില്ലെന്ന് എസ് എസ് എൽ സി ബുക്കിൽ രേഖപ്പെടുത്തിയ പ്രതിക്കെതിരെ ‘എസ് സി എസ് ടി ആക്ട് നിലനിൽക്കില്ലെന്നായിരുന്നു സെഷൻസ് കോടതിയുടെ കണ്ടെത്തൽ.
ഇതടക്കം ജാമ്യ ഉത്തരവിലെ പല പരാമർശങ്ങളും വിവാദമായിരുന്നു. തുടർന്ന് സിവിക് ചന്ദ്രൻ്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സർക്കാരും , അതിജീവിതയും ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച കോടതി
സിവിക് ചന്ദ്രന് നോട്ടീസ് അയച്ചു. സർക്കാരിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട കോടതി കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.