
ആപ്പിള്‍ ഉപകരണങ്ങളുടെ ഉപയോക്താക്കള്‍ക്ക് ഖത്തര്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി പ്രത്യേക മുന്നറിയിപ്പ് നല്‍കി. എത്രയും വേഗം തന്നെ ആപ്പിള്‍ ഉപകരണങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരും അഭിപ്രായപ്പെട്ടു.
സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ആപ്പിളിന്റെ ഉപകരണങ്ങള്‍ ഏറ്റവും പുതിയ ഐഒഎസ് പതിപ്പ്, 15.6.1 ലേക്ക് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത ആപ്പിള്‍ ഉകരണങ്ങളില്‍ ഹാക്കര്‍മാര്‍ക്ക് പൂര്‍ണ നിയന്ത്രണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്നുാണ് വിദഗ്ധരുടെ അഭിപ്രായം.
ആപ്പിളിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അടുത്തിടെ ഗുരുതരമായ ചില സുരക്ഷാ വീഴ്ചകള്‍ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. ഈ സുരക്ഷാ പ്രശ്‌നം മറികടക്കാന്‍ ആപ്പിള്‍ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കിയതായി ഖത്തര്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
ഐഫോണുകള്‍, ഐപാഡുകള്‍, മാക് എന്നിവയില്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയിട്ടുണ്ടെന്നും സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായാല്‍ ഹാക്കര്‍മാര്‍ക്ക് ഈ ഉപകരണങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം ഉണ്ടായിരിക്കുമെന്നും ആപ്പിള്‍ കഴിഞ്ഞ ആഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here