Protest; ദില്ലിയിൽ ഇലകൊണ്ട് ദേഹം മറിച്ച് കര്‍ഷകന്‍റെ പ്രതിഷേധം

ഇലകൊണ്ട് ദേഹം മറച്ചായിരുന്നു ദില്ലിയിലെ കര്‍ഷക സമരത്തില്‍ ഒരു മലയാളി എത്തിയത്. കര്‍ഷകരെ ഉടുതുണി ഇല്ലാത്തവരാക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതീകാത്മക സമരമായിരുന്നു ഇത്.

ദില്ലിയിലെ ജന്തര്‍മന്തറില്‍ തടിച്ചുകൂടിയ കര്‍ഷകര്‍ക്കിടയിലായിരുന്നു ഒരു വ്യത്യസ്ഥ പ്രതിഷേധം. ഇലകൊണ്ട് നാണം മറച്ചുള്ള പ്രതിഷേധം. പാലക്കാട് ജില്ലയില്‍ നിന്നെത്തിയ സിറാജ് കൊടുവായൂരിന്‍റേതായിരുന്നു ഈ പ്രതീകാത്മക സമരം.

കേരളത്തില്‍ നിന്ന് അമ്പതിലധികം കര്‍ഷക സംഘടന പ്രതിനിധികളാണ് ദില്ലിയിലെ സമരത്തില്‍ പങ്കെടുത്തത്. മെട്രോ സ്റ്റേഷനില്‍ ഇവരെ ആദ്യം പൊലീസ് തടഞ്ഞുവെച്ചെങ്കിലും, പിന്നീട് പൊലീസ് വലയം ഭേദിച്ചായിരുന്നു ഇവര്‍ ജന്തര്‍മന്തിറിലെ സമരസ്ഥലത്തേക്ക് എത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News