Altroz-ല്‍ മാറ്റങ്ങളുമായി Tata; വീണ്ടും ഗോള്‍ഡ് കളര്‍ അവതരിപ്പിച്ചു

ടാറ്റ മോട്ടോര്‍സിന്റെ പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ ജനപ്രീയ മോഡലായ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ വേരിയന്റ് ലൈനപ്പ് പരിഷ്‌കരിച്ചിരിക്കുകയാണ് കമ്പനി. കമ്പനി ഇപ്പോള്‍ ആള്‍ട്രോസിന്റെ നാല് വേരിയന്റുകള്‍ നിര്‍ത്തലാക്കുകയും ഒരു പുതിയ വേരിയന്റ് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ടാറ്റ ടിയാഗോ സിഎന്‍ജി ഹാച്ച്ബാക്കിനും ടാറ്റ ടിഗോര്‍ സിഎന്‍ജി കോംപാക്ട് സെഡാനും കരുത്ത് പകരുന്ന അതേ എഞ്ചിനാണ് ആള്‍ട്രോസ് സിഎന്‍ജി പതിപ്പിനും കരുത്തേകുന്നതെന്നാണ് സൂചന. ഇതിനര്‍ത്ഥം വരാനിരിക്കുന്ന ടാറ്റ ആള്‍ട്രോസ് സിഎന്‍ജിയില്‍ 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന്‍ ഉപയോഗിക്കാനാണ് സാധ്യത.

ആള്‍ട്രോസിന്റെ സെഗ്മെന്റിലെ വില്‍പ്പന കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, ടാറ്റ അടുത്തിടെ പ്രീമിയം ഹാച്ച്ബാക്കിന്റെ ഓട്ടോമാറ്റിക് വേരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും, ടാറ്റ ആള്‍ട്രോസിന്റെ DCA-യുടെ പ്രത്യേകത, മോഡല്‍ ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍ ഉപയോഗിക്കുന്നു എന്നതാണ്.

ടിയാഗോ, ടിഗോര്‍ സിഎന്‍ജി എന്നിവയിലെ ഈ എഞ്ചിന്‍ സ്റ്റാന്‍ഡേര്‍ഡ് രൂപത്തില്‍ 84.82 bhp പവറും 113 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, സിഎന്‍ജി ഇന്ധനത്തോടൊപ്പം, ഈ എഞ്ചിന്‍ 73 bhp കരുത്തും 95 Nm ടോര്‍ക്കും അല്‍പ്പം കുറഞ്ഞ പവറും ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ, ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായിട്ടാണ് ജോഡിയാക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News