Pushpa 2: പുഷ്പ 2 വരുന്നു മക്കളേ… ഇത് വേറെ ലെവല്‍

ആല്ലു അര്‍ജുന്‍ ആരാധകര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത…  പുഷ്പ രണ്ടാം ഭാഗത്തിന് തുടക്കമായിരി. പൂജ ചടങ്ങോടെ ഹൈദരാബാദിലാണ് ചിത്രത്തിന് ആരംഭം കുറിച്ചത്. ചിത്രീകരണം ആരംഭിച്ചിട്ടില്ല. അത് ഉടന്‍ ആരംഭിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു.

വര്‍ഷത്തെ ഇന്ത്യന്‍ റിലീസുകളില്‍ ഏറ്റവും ശ്രദ്ധേയ വിജയങ്ങളില്‍ ഒന്നായിരുന്നു അല്ലു അര്‍ജുനെ ടൈറ്റില്‍ കഥാപാത്രമാക്കി സുകുമാര്‍ സംവിധാനം ചെയ്‍ത പുഷ്‍പ. ഫഹദ് ഫാസില്‍ പ്രതിനായകനായെത്തിയ ചിത്രത്തില്‍ രശ്മിക മന്ദാനയായിരുന്നു നായിക.

ആന്ധ്രാപ്രദേശിലെ രക്തചന്ദനക്കടത്തുകാരന്‍ പുഷ്പരാജിന്‍റെ കഥയുമായി എത്തിയ അല്ലു അര്‍ജുന്‍ ചിത്രമായിരുന്നു പുഷ്പ. ബോക്‌സ് ഓഫിസില്‍ വലിയ വിജയം തീര്‍ത്ത ചിത്രം ഹിന്ദിയില്‍ നിന്ന് മാത്രം 200 കോടി രൂപയാണ് കലക്ട് ചെയ്തത്.

ഫഹദ് ഫാസില്‍, രശ്മിക മന്ദാന്ന, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍.  അതേസമയം പുഷ്പ സിനിമയുടെ രണ്ടാം ഭാഗം വരുമ്പോൾ ചിത്രത്തിൽ വിജയ് സേതുപതി ഉണ്ടാകും എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട് .

എന്താകും വിജയ് സേതുപതിക്ക് കരുതിവച്ചിരിക്കുന്ന കഥാപാത്രമെന്ന് ഇപ്പോഴും സസ്പെൻസ് ആണ്. അതേസമയം ഡിഎസ്പി ഗോവിന്ദപ്പ എന്ന കഥാപാത്രത്തെയാണ് സേതുപതി അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

പുഷ്പ 2നു വേണ്ടി 100 ദിവസമാണ് അല്ലു അർജുൻ നീക്കിവെച്ചിരിക്കുന്നത്. റെക്കോഡുകള്‍ തകര്‍ത്തുള്ള റോക്കി ഭായിയുടെ പടയോട്ടം വരാനിരിക്കുന്ന ബി​ഗ് ബജറ്റ് ചിത്രങ്ങളുടെ അണിയറപ്രവർത്തകരെയെല്ലാം ഒന്ന് മാറ്റി ചിന്തിപ്പിക്കുന്നുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here