CM; ഓണത്തിന് മുൻപ് എല്ലാവർക്കും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യം; മുഖ്യമന്ത്രി

ഓണത്തിന് മുൻപ് എല്ലാ കിറ്റും എല്ലാവർക്കും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഓണകിറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിതരണം ചെയുന്ന ഓണകിറ്റുകളിൽ ഗുണനിലവാരവും ഉറപ്പാക്കിയിട്ടുണ്ട് വാതിൽപ്പടി സേവനത്തിലൂടെയും കിറ്റ് എത്തിക്കുന്നുണ്ട്.891 ക്ഷേമ സ്ഥാപനങ്ങളിൽ ഈ സേവനങ്ങളിലൂടെയാണ് കിറ്റ് എത്തിക്കുക.

അതേസമയം, ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥർ കിറ്റ് എത്തിക്കുമെന്നും എല്ലാ ജനവിഭാഗത്തിനും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് സമയത്ത് പോലും ആരും പട്ടിണി കിടക്കരുത് എന്ന് കരുതി കേരളം നടത്തിയ പ്രവർത്തനം ലോകം തന്നെ ശ്രദ്ധിച്ചതാണ് ജനങ്ങളുടെ മനസ് എന്താണെന്ന് അറിയുന്ന സർക്കാരാണ് കൂടെയുള്ളതെന്നും വിലക്കയറ്റത്തിന്റെ നാളുകളിൽ ജനങ്ങൾക്ക് പരമാവധി ആശ്വാസം നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News