പ്രമേഹം കാരണമുണ്ടാവുന്ന ദന്തരോഗങ്ങള്‍; ഡോ തീര്‍ത്ഥ ഹേമന്ത് പറയുന്നു

പ്രമേഹവുമായി ബന്ധപ്പെട്ട് പല വ്യത്യാസങ്ങള്‍ വായില്‍ കാണാറുണ്ട്. പ്രമേഹ രോഗികള്‍ക്ക് പൊതുവേ പ്രതിരോധ ശേഷി കുറവായിരിക്കും പെട്ടെന്ന് ഇന്‍ഫെക്ഷന്‍ പിടിപെടാന്‍ സാധ്യതയുണ്ട്. പ്രമേഹ രോഗികളുടെ ഉമിനീരില്‍ ഷുഗറിന്റെ അളവ് കൂടുതലായിരിക്കും അതു കൊണ്ടു തന്നെ പല്ലു കേടാകാനും വായില്‍ ചില ഫംഗല്‍ ഇന്‍ഫെക്ഷന്‍ വരാനും സാധ്യത കൂടുതലാണ്. കൂടാതെ ചില പ്രമേഹ രോഗികളില്‍ ഉമിനീരിന്റെ അളവ് വളരെ കുറവായിരിക്കും അതു കാരണം വായ് ഡ്രൈ ആകാനും അതുകൊണ്ടു തന്നെ വായ്പ്പുണ്ണ് ഉണ്ടാകാനും സാധ്യതയയേറെയാണ്.

കൂടാതെ പ്രമേഹരോഗികള്‍ക്ക് കൂടുതലായി കണ്ടുവരുന്ന രോഗമാണ് മോണരോഗം. മോണവീക്കം, മോണയില്‍ നിന്ന് ചോര വരിക, പല്ലിനിളക്കം സംഭവിക്കുക തുടങ്ങിവയൊക്കെ പൊതുവേ പ്രമേഹ രോഗികളില്‍ കാണുന്ന മോണരോഗങ്ങളാണ്. ഇതിനൊക്കെയുള്ള പരിഹാരമെന്നത് പതിവ് ദന്ത പരിശോധന നടത്തുക, പല്ല് ക്ലീന്‍ ചെയ്യുക, മോണതെറാപ്പി നടത്തുക തുടങ്ങിയവയാണ്.

മോണ രണ്ടു രീതിയില്‍ ക്ലീന്‍ ചെയ്യാം ചെറിയ രീതിയിലുള്ള ഇന്‍ഫെക്ഷന് ആണെങ്കില്‍ റൂട്ട് പ്ലാനിംഗ് ആന്റ് കരട്ടേജും( root planing and curettage) വലിയരീതിയിലുള്ള ഇന്‍ഫെക്ഷന്‍ ആണെങ്കില്‍ ഫ്‌ലാപ്പ് സര്‍ജറിയും(flap surgery) ചെയ്യാവുന്നതാണ്. കൂടാതെ വായ്പ്പുണ്ണിന് വേണ്ടി ഓയില്‍മെന്റ്, ഉമിനീരിനു വേണ്ടി ഷുഗര്‍ ഫ്രീ ച്യൂയിംഗം, ശരിയായ രീതിയിലുള്ള ഡയറ്റ്, എക്‌സസൈസ് തുടങ്ങിയവ കൊണ്ടും പ്രമേഹ രോഗികള്‍ക്ക് ദന്തരോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here