റോഡിന് നടുവില്‍ കടുവ, ഒരു കൂസലുമില്ലാതെ നടന്നു വരുന്ന കൊമ്പന്‍; വൈറല്‍ വീഡിയോ

കാട്ടിലെ പല കാഴ്ചകളും കൗതുകം ഉണര്‍ത്തുന്നതാണ്. അതിനാല്‍ കാട്ടിലെ വ്യത്യസ്തമായ കാഴ്ചകള്‍ കാണാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇപ്പോള്‍ നടന്നുവരുന്ന കൊമ്പനാനയെ കണ്ട് ഭയന്ന് കടുവ ഓടിമറയുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സുരേന്ദര്‍ മെഹ്റ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. മണ്‍പാതയിലൂടെ നടന്നുവരികയാണ് കൊമ്പനാന. പാതയുടെ നടുക്ക് കൊമ്പനാന വരുന്നത് അറിയാതെ കടുവ കിടക്കുന്നതാണ് വീഡിയോയുടെ തുടക്കം.

കൊമ്പനാനയുടെ സാന്നിധ്യം മനസിലാക്കി കടുവ കാട്ടിലേക്ക് മറയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കടുവയെ കണ്ടിട്ടും ഒരു കൂസലുമില്ലാതെയാണ് കൊമ്പനാനയുടെ നടത്തം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News