murukku: കറുമുറെ കൊറിക്കാം അരി മുറുക്ക്

കറുമുറെ കൊറിക്കാൻ സ്വാദിഷ്ടമായ അരി മുറുക്ക് അരി മുറുക്ക് (Ari Murukku) വെറും പത്ത് മിനിറ്റിൽ തയ്യാറാക്കാം

ചേരുവകൾ

വറുത്ത അരിപ്പൊടി – 1കപ്പ്
ഉഴുന്ന് വറുത്ത് പൊടിച്ചത് – 4 ടേബിൾസ്പൂൺ
എള്ള് – 1/4 ടീസ്പൂൺ
ജീരകം – 1/4 ടീസ്പൂൺ
മുളക്പൊടി – 1/4 ടീസ്പൂൺ
ബട്ടർ – 1 ടേബിൾസ്പൂൺ
ഉപ്പ് – അവിശ്യത്തിന്
വെള്ളം – കുഴക്കാൻ ആവശ്യത്തിന്
എണ്ണ – വറുക്കാൻ അവിശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു ബൗളിൽ അരിപ്പൊടി ,ഉഴുന്ന് പൊടിച്ചത് , മുളക് പൊടി ,എള്ള്, ജീരകം, ബട്ടർ അവിശ്യത്തിന് ഉപ്പ് ,അവിശ്യത്തിന് വെള്ളം ചേർത്ത് ഇടിയപ്പത്തിന്റെ മാവ് കുഴക്കുന്ന പോലെ കുഴച്ച് എടുക്കുക. മുറുക്കിന്റെ ചില്ല് സേവ നാഴിയിൽ ഇട്ട് മാവ്‌ സേവനാഴിയിൽ നിറക്കുക.

മുറുക്ക് ചുറ്റുന്നത് പോലെ വൃത്താകൃതിയിൽ പിഴിഞ്ഞെടുക്കുക . അതിനു ശേഷം തിളച്ച എണ്ണയിൽ ഇട്ട് രണ്ട് വശവും സ്വർണ നിറം ആകുന്നത് വരെ വറുത്തെടുക്കുക. സ്വാദിഷ്ടമായ അരി മുറക്ക് അരി മുറുക്ക് – (Ari Murukku) തയ്യാർ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here