Varavara Rao: മുംബൈ വിട്ടു പോകരുതെന്ന് വരവര റാവുവിന് ബോംബെ സെഷന്‍സ് പ്രത്യേക കോടതിയുടെ ജാമ്യ വ്യവസ്ഥ

മുംബൈ വിട്ടു പോകരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും വരവര റാവുവിന്  ( Varavara Rao )  ബോംബെ സെഷന്‍സ് പ്രത്യേക കോടതിയുടെ ജാമ്യ വ്യവസ്ഥ. ഭീമ കൊറേഗാവ് കേസിലാണ് ജയിലിൽ കഴിഞ്ഞിരുന്ന കവിയും സാമൂഹിക പ്രവർത്തകനുമായ റാവുവിന്  കർശന വ്യവസ്ഥകളോടെ ജാമ്യം നൽകിയത്

ഭീമ കൊറേഗാവ്, എല്‍ഗാര്‍ പരിഷത്ത് മാവോയിസ്‌റ്റ് സംഘവുമായുള്ള ബന്ധം തുടങ്ങിയ കേസുകളിൽ ജയിലിൽ കഴിയുകയായിരുന്ന  കവിയും സാമൂഹിക പ്രവര്‍ത്തകനുമായ വരവര റാവുവിന് സുപ്രീം കോടതി അനുവദിച്ച ജാമ്യത്തില്‍ വ്യവസ്ഥകള്‍ നിശ്ചയിച്ച്‌ എന്‍ഐഎ കോടതി.

മുംബൈയില്‍ തങ്ങണമെന്നും നഗരംവിട്ട് പോകരുതെന്നുമടക്കമുള്ള കര്‍ശന നിര്‍ദേശങ്ങളാണ് റാവുവിന് ബോംബെ സെഷന്‍സ് പ്രത്യേക കോടതി നിർദ്ദേശിച്ചിരിക്കുന്നത്. വീടുകളില്‍ ഒത്തുകൂടുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഓഗസ്‌റ്റ് 10 നാണ് സുപ്രീം കോടതി റാവുവിന് ജാമ്യം അനുവദിച്ചത്. മുംബൈയിലെ വസതിയില്‍ യോഗങ്ങളും ഒത്തുചേരലുകളും നടത്തുന്നതും കോടതി  വിലക്കി മാത്രമല്ല,  കേസിലെ കൂട്ടുപ്രതികളും  സാക്ഷികളുമായി ബന്ധപ്പെടരുതെന്നും നിർദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News