45കാരന്റെ സ്വകാര്യ ഭാഗത്ത് കൂടി സ്റ്റീല്‍ ഗ്ലാസ് അടിച്ച് കയറ്റി കൂട്ടുകാര്‍; അറിയാതെ കൊണ്ട് നടന്നത് 10 ദിവസം; ഒടുവില്‍ സംഭവിച്ചത്

45കാരന്റെ മലദ്വാരത്തിലൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റി. ഗുജറാത്തിലെ സൂറത്തില്‍ ജോലി ചെയ്യുന്ന സമയത്താണ് ഒഡീഷ സ്വദേശിയായ 45കാരന്‍ കൃഷ്ണ റൗട്ടിന് ദുരനുഭവം ഉണ്ടായത്. 45കാരന്‍ മദ്യലഹരിയിലായിരുന്ന സമയത്ത് കൂട്ടുകാരാണ് കൃത്യം ചെയ്തത്.

മെഡിക്കല്‍ കോളജില്‍ എക്‌സറേ എടുത്തപ്പോഴാണ് സ്റ്റീല്‍ ഗ്ലാസ് കണ്ടെത്തിയത്. പത്തുദിവസം മുന്‍പ് കൂട്ടുകാരുമായി ചേര്‍ന്ന് പാര്‍ട്ടി നടത്തുന്നതിനിടെയാണ് സംഭവം. വന്‍കുടലില്‍ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍ സ്റ്റീല്‍ ഗ്ലാസ് പുറത്തെടുത്തു.

മലദ്വാരം വഴി വന്‍കുടലില്‍ നിന്ന് സ്റ്റീല്‍ ഗ്ലാസ് പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും 45കാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കൂട്ടുകാര്‍ 45കാരന്റെ മലദ്വാരത്തിലൂടെ സ്റ്റീല്‍ ഗ്ലാസ് കുത്തിക്കയറ്റുകയായിരുന്നു. ഈസമയത്ത് മദ്യലഹരിയിലായിരുന്നത് കൊണ്ട് കൃഷ്ണ അറിഞ്ഞില്ല. അടുത്ത ദിവസം കൃഷ്ണയ്ക്ക് വയറുവേദന അനുഭവപ്പെട്ട് തുടങ്ങി.

വേദന അസഹനീയമായതോടെ, സൂറത്തില്‍ നിന്ന് ഒഡീഷയിലെ സ്വന്തം ഗ്രാമത്തിലേക്ക് പോയി. ഗ്രാമത്തില്‍ എത്തിയപ്പോഴേക്കും വയറു വീര്‍ത്തുവരാന്‍ തുടങ്ങി. വീട്ടുകാരുടെ ഉപദേശപ്രകാരം ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം അറിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here