
ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഷാനവാസ് ഹുസൈന് ആശ്വാസം . ബലാത്സംഗ കേസിൽ Fl R രജിസ്റ്റർ ചെയ്യണമെന്ന ദില്ലി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി ശീതള പാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി ബലാല്‍സംഗത്തിന് ഇരയാക്കി എന്നാണ് ബിജെപി നേതാവ് ഷാനവാസ് ഹുസൈനെതിരെ യുവതിയുടെ പരാതി.
അതേസമയം, സംഭവത്തില്‍ 2018ല്‍ ദില്ലി മെഹ്റോളി പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. തുടര്‍ന്ന് യുവതി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. മജിസ്ട്രേറ്റ് കോടതിയും പിന്നീട് സെഷന്‍സ് കോടതിയും ഷാനവാസ് ഹുസൈനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടു.ഇതിനു എതിരെ ആയിരുന്നു ഷാനവാസ് ഹുസൈന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here