
തന്റെ താന്‍ ജീവിതത്തില്‍ കരഞ്ഞത് പോലും വളരെ അപൂര്‍വമാണെന്ന് നടി കല്‍പന. തന്റെ ജീവിതത്തില്‍ താന്‍ കരയുന്നത് വളരെ അപൂര്‍വമാണ്. ആര്‍ക്കും അത്ര പെട്ടെന്ന് തന്നെ കരയിക്കാന്‍ കഴിയില്ലെന്നും താരം പറഞ്ഞു. ഞാന്‍ ആരെക്കുറിച്ചും ഗോസിപ്പ് പറയുകയോ ആരെയോ വിഷമിപ്പിക്കുകയോ സ്വയം വിഷമിച്ചിരിക്കുകയോ ചെയ്യാറില്ല.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടീവിയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി നടത്തിയിരുന്ന പ്രത്യക പരിപാടിയായ ജെബി ജംഗ്ഷന്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുക്കവെയാണ് കല്‍പന മസന് തുറന്നത്.
ഇതിന്റെയൊക്കെ കാരണം അച്ഛന്‍ തനിക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ജീവിത്തില്‍ പാലിക്കുന്നതുകൊണ്ടാണ്. ഇനി എന്റെ ജീവിതത്തില്‍ എനിക്ക് എന്തെങ്കിലും വിഷമം വന്നാല്‍ താന്‍ നല്ല അടിച്ചുപൊളി പാട്ടുകള്‍ കേള്‍ക്കുകയും നല്ല കടുപ്പത്തില്‍ ഒരു ചായ കുടിക്കുകയാണ് ചെയ്യാറുമെന്ന് സല്‍പന പറയുന്നു
അച്ഛന്‍ ഞങ്ങള്‍ മൂന്നുപേര്‍ക്കും 5 നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ തന്നിട്ടുണ്ടായിരുന്നു
1 തങ്ങള്‍ക്കുവേണ്ടി ഷൂട്ടിംഗ് വണ്ടി വെയിറ്റ് ചെയ്തു കിടക്കരുത്. ഷൂട്ടിംഗ് വണ്ടി വരുന്നതിനു 5 മിനിറ്റ് മുന്‍മെങ്കിലും റെഡിയായിട്ട് നില്‍ക്കണം
2 പുരുഷനായാലും സ്ത്രീയായാലും ആ വ്യക്തിയുടെയും കണ്ണില്‍ നോക്കി വേണം സംസാരിക്കാന്‍. പറയാനുള്ളത് വ്യക്തമായും കൃത്യമായും മറ്റുള്ളവരോട് പറയണം
3 നിങ്ങള്‍ ഒരാളോടും ഒരിക്കലും മോശമായി പെരുമാറരുത്. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ ആരെങ്കിലും നിങ്ങളോടു മോശമായി പെരുമാറിയാല്‍ അപ്പൊ കൊടുക്കണം അടി. എന്നാല്‍ അച്ഛന്റെ പ്രാര്‍ത്ഥനയുടെ ഫലമായിരിക്കാം തനിക്ക് തന്റെ ജീവിതത്തില്‍ അങ്ങനെ ആരെയും അടിക്കേണ്ടി വന്നിട്ടില്ല. ഞങ്ങളുടെ അച്ഛന്റെയും ദൈവത്തിന്റെയും അനുഗ്രഹമായിരിക്കാം അങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടാകാതിരുന്നത്
4 ഒരു വ്യക്തിയെ കണ്ടാല്‍ എഴുന്നേറ്റ് നിന്ന് സ്വീകരിക്കണം. അതിനി എത്ര താഴെത്തട്ടില്‍ ഉള്ള ആളാണെങ്കിലും മുകളിലുള്ള ആള്‍ ആണെങ്കിലും എഴുന്നേറ്റുനിന്ന് വേണം വരുന്ന ആളെ സ്വീകരിക്കാന്‍
5 വിവാഹിതനായ ഒരു പുരുഷന്റെ ജീവിതം ഒരിക്കലും നശിപ്പിക്കരുത്. വിവാഹിതനായ ഒരു പുരുഷനോട് സംസാരിക്കുമ്പോള്‍ അയാള്‍ വിവാഹിതനാണ് എന്ന ബോധം സ്വന്തം മനസ്സില്‍ ഉണ്ടാകണമെന്നും അച്ഛന്‍ തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് കല്‍പന പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here