Protest; കേന്ദ്ര നയങ്ങൾക്കെതിരെ പോരാട്ടം തുടരും, സമിതിയിൽ വിശ്വാസമില്ല; രാകേഷ് ടിക്കായത്ത്

കേന്ദ്ര സർക്കാരിൻ്റെ നയങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്ന് കർഷക സമര നേതാവ രാകേഷ് ടിക്കായത്ത്. സർക്കാരിന്റെ സമിതിയിൽ വിശ്വാസമില്ല എന്നും ടികായത്ത് പറഞ്ഞു.

കർഷകരുടെ ശബ്ദം അടിച്ചമർത്താൻ കഴിയില്ല. താങ്ങുവിലയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ കർഷകരെ കബളിപ്പിച്ചു.ഇതൊരു വലിയ പോരാട്ടമാണ്. സർക്കാർ കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നില്ല. കർഷക സമരത്തെ സർക്കാർ ഭയക്കുന്നു എന്നാൽ സർക്കാരിനെ കർഷകർക്ക് ഭയമില്ല . കർഷകരുടെ അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

അതേസമയം, എട്ട് മാസങ്ങള്‍ക്ക് ശേഷം കര്‍ഷകര്‍ വീണ്ടും ദില്ലി അതിര്‍ത്തിയിലേക്കും ജന്ദര്‍ മന്ദിറിലേക്കും ഇന്ന് തിരിച്ചെത്തി. എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ട, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സമരത്തിന് ശേഷം ഇപ്പോഴാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് തിരികെ വരുന്നത്. അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന് ഇന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, സമരത്തെ തുടര്‍ന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ഷകര്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും റദ്ദാക്കുക, സമരത്തിനിടെ മരിച്ച നൂറ് കണക്കിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി സര്‍ക്കാര്‍ അംഗീകരിച്ച കാര്യങ്ങളൊന്നും പ്രാവര്‍ത്തികമായില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here