കള്ളപ്പണം വെളുപ്പിക്കൽ; സഞ്ജയ് റാവത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി സെപ്തംബർ അഞ്ച് വരെ നീട്ടി

മുംബൈയിൽ ഗോരേഗാവിലെ പത്ര ചൗള്‍ പുനർവികസനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവസേന എംപി (Shivasena MP) സഞ്ജയ് റാവത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി (Judicial Custody)  സെപ്തംബർ 5 വരെ നീട്ടി.

1,034 കോടി രൂപയുടെ ഭൂമി കുംഭകോണ കേസിൽ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 1 നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സഞ്ജയ് റൗത്തിനെ അറസ്റ്റ് ചെയ്തത്. ആദ്യം ഇഡി കസ്റ്റഡിയിലായിരുന്ന ശിവസേന നേതാവിനെ ഓഗസ്റ്റ് എട്ടിന് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്ന് ഇഡി കോടതിയെ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന പ്രത്യേക ജഡ്ജി എംജി ദേശ്പാണ്ഡെയാണ് റൗത്തിന്റെ കസ്റ്റഡി സെപ്റ്റംബർ 5 വരെ നീട്ടികൊണ്ട് ഇന്ന് ഉത്തരവിട്ടത്. സഞ്ജയ് റാവുത്തിന്റെ ഭാര്യയും കൂട്ടാളികളും ഉൾപ്പെട്ട അനുബന്ധ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്.

ശിവസേന അധ്യക്ഷനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയാണ് സഞ്ജയ് റൗത്ത്. അതേ സമയം താൻ കുറ്റക്കാരനല്ലെന്നും തനിക്കെതിരെയുള്ള ഇഡി നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് റൗത്ത് പരാതിപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News