Airindia; ഖത്തറിലേക്കും ഇന്ത്യയിലേക്കും കൂടുതല്‍ സര്‍വിസുകളുമായി എയര്‍ ഇന്ത്യ

ഖത്തറിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ദോഹ-ഖത്തര്‍ റൂട്ടിലാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 30 മുതല്‍ ദോഹയിലേക്ക് പുതിയ വിമാനങ്ങള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

അതേസമയം, ദോഹ-മുംബൈ-ദോഹ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് വിമാനങ്ങളാണ് സര്‍വീസ് നടത്തുന്ന്.

ഒക്ടോബര്‍ 30-ന് ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള നോണ്‍-സ്റ്റോപ്പ് എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12:45-ന് പുറപ്പെട്ട് വൈകുന്നേരം 6:45-ന് മുംബൈയില്‍ ലാന്‍ഡ് ചെയ്യും. 920 റിയാലാണ് ടിക്കറ്റ് വില. നിലവില്‍ 2023 മാര്‍ച്ച് 19 വരെ ബുക്കിംഗ് ലഭ്യമാണ്.

ലഭ്യമായ സ്ലോട്ടുകള്‍ അനുസരിച്ച്, ഇന്ത്യയ്ക്കും ഖത്തറിനും ഇടയില്‍ ആറ് പ്രതിവാര ഫ്‌ലൈറ്റുകള്‍ കൂടി ചേര്‍ക്കാന്‍ എയര്‍ലൈന്‍ പദ്ധതിയിടുന്നുണ്ട്. കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ദുബൈയിലേക്ക് ആഴ്ചയില്‍ നാല് ഫ്‌ലൈറ്റുകള്‍ ചേര്‍ക്കാനും പദ്ധതിയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News