VAMPIRE; ശരീരം നിറയെ ടാറ്റൂ, കൂര്‍ത്ത പല്ലുകള്‍ ഒറിജിനലിനെ വെല്ലുന്ന ഈ വംപയര്‍ വുമണിനെക്കുറിച്ച് കൂടുതല്‍ അറിയാം

മരിയ ജോസ് ക്രിസ്റ്റീന ( Maria José Cristerna ) എന്ന 45-കാരിയുടെ രൂപം ആരെയും പേടിപ്പിക്കുന്നതാണ്. അറ്റം പിളര്‍ന്ന നാവ്, കൂര്‍ത്ത പല്ലുകള്‍, നെറ്റിയിലും നെഞ്ചിലും കൈകളിലും നിറയെ ടാറ്റൂസ്‌, കൂടാതെ പുരികം, മൂക്ക്, നാവ്, ചെവി, പൊക്കിള്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം സ്റ്റഡുകള്‍, തലയിലും, കൈയിലും നിറയെ മുഴകള്‍, ഭയപ്പെടുത്തുന്ന കണ്ണുകള്‍. ഇതാണ് മരിയയുടെ രൂപം. ഈ രൂപം കണ്ട് ഇവളെ വാമ്പയര്‍ വുമണ്‍ എന്നാണ് മറ്റുള്ളവര്‍ വിളിക്കുന്നത്.

Real-Life Vampire" With 49 Body Modifications Warns Others Thinking About  Following Her

ശരീരത്തില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ വരുത്തിയതിന്റെ പേരില്‍ മരിയയ്‌ക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ലഭിച്ചിരുന്നു. മെക്‌സിക്കന്‍കാരിയായ അവളുടെ ശരീരത്തിന്റെ 99 ശതമാനവും ടാറ്റൂവാണ്. ഈ കൊമ്പുകള്‍ ശക്തിയുടെ പ്രതീകമാണെന്നാണ് തലയിലുള്ള മുഴകളെ കുറിച്ച് മരിയ പറയുന്നത്.

The “Vampire Lady” With The Body Modification World Record

വാമ്പയര്‍മാരെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവള്‍ കണ്ണുകളുടെ നിറവും വാമ്പയറിന്റേതുപോലെയാക്കിയിരുന്നു. ആകെ 49 തവണയാണ് ശരീരം മരവിപ്പിക്കാതെ മരിയ ശാസ്ത്രക്രിയകള്‍ക്ക് വിധേയമായത്.എന്നാല്‍ ഈ വേദനകള്‍ സഹിക്കാന്‍ പഠിപ്പിച്ചത് അവളുടെ മുന്‍ ഭര്‍ത്താവ് തന്നെയാണ്. വിവാഹ ജീവിതത്തില്‍ ഏറെ പീഡനങ്ങള്‍ സഹിച്ച അവര്‍ ഒത്തിരി പ്രയാസപ്പെട്ടിട്ടാണ് അതില്‍ നിന്ന് പുറത്ത് വന്നത്. തുടര്‍ന്നാണ് സ്വയം ഇങ്ങനെ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങിയത്. ഈ പരിഷ്‌ക്കാരങ്ങള്‍ തനിക്ക് ശക്തിയും, ഊര്‍ജവും, ആത്മവിശ്വാസവും നല്‍കുന്നുവെന്ന് മരിയ പറയുന്നു.

Real-life vampire' with 49 body modifications warns others about doing what  she's done

ആദ്യം അഭിഭാഷകയായി ജോലി ചെയ്തിരുന്നു മരിയ ഇന്ന് ഒരു ഡിജെയാണ്. ഒരു ടാറ്റൂ സ്റ്റുഡിയോയും സ്വന്തമായിട്ടുണ്ട്. താന്‍ ഒരു പിശാചാണെന്നാണ് ആളുകള്‍ കരുതിയത്. എന്നാല്‍ ഇന്ന് അവള്‍ക്ക് എന്തോ അത്ഭുത ശക്തിയുണ്ടെന്ന് ധരിച്ച് ആളുകള്‍ അവള്‍ക്ക് ചുറ്റും അനുഗ്രഹം വാങ്ങാന്‍ ഒത്തുകൂടുന്നുണ്ടെന്നും മരിയ പറഞ്ഞു. ലോകമെമ്പാടുമുള്ള ടാറ്റൂ ഫെസ്റ്റിവലുകളിലും മരിയ വളരെ പ്രശസ്തയാണ്. റിപ്ലയ്‌സ് ബിലീവ് ഇറ്റ് ഓര്‍ നോട്ടിന്റെ മ്യൂസിയത്തില്‍ അവളുടെ ഒരു മെഴുക് പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News