Bihar; ബീഹാറിൽ അദ്ധ്യാപക നിയമനം വൈകി, പ്രതിഷേധം;ഉദ്യോഗാർത്ഥികളെ തല്ലിച്ചതച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും പൊലീസും

ബിഹാറിലെ സ്കൂളുകളിൽ അദ്ധ്യാപക നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് സമരം ചെയ്ത ഉദ്യോഗാർത്ഥികളെ തല്ലിച്ചതച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും പൊലീസും. ദേശീയ പതാകയുമായി നിലത്തുകിടന്ന് സമരം ചെയ്ത ഉദ്യോഗാർത്ഥിയെയാണ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ കെ സിംഗ് തല്ലിച്ചതച്ചത്.

കെ കെ സിംഗിന്റെ അടി പലപ്പോഴും ലക്ഷ്യം തെറ്റി ദേശീയപതാകയിൽ കൊള്ളുകയും ചെയ്തു. മർദ്ദനത്തിന് ശേഷം യുവാവിന്റെ കൈയിൽ നിന്നും ദേശീയ പതാക പിടിച്ചു വാങ്ങുകയും പൊലീസ് ഉദ്യോഗാർത്ഥിയെ വലിച്ചിഴച്ചു കൊണ്ട് പോകുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News