Onam Kit :സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; വിതരണം പ്രത്യേക ദിവസങ്ങളിലായി

സംസ്ഥാനത്ത് സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. 14 ഇന സാധനങ്ങളാണ് കിറ്റിലുള്ളത്. ഓരോ കാർഡ് ഉടമകൾക്കും പ്രത്യേക ദിവസങ്ങളിലായിയാണ് വിതരണം

ഓണത്തിന് മുൻപ് തന്നെ എല്ലാവർക്കും കിറ്റ് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. 14 ഇനങ്ങൾ അടങ്ങിയ കിറ്റ് ഇന്നുമുതൽ വിതരണം ചെയ്യും.
ഇന്നും നാളെയും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കായിരിക്കും കിറ്റ് വിതരണം ചെയ്യുക.

25,26, 27 തീയതികളിൽ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും 29,30,31 തീയതികളിൽ നീല നിറ കാര്‍ഡുള്ളവര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യും. സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് കിറ്റുകള്‍ നൽകും.

നിശ്ചിത തീയതികളില്‍ ഓണക്കിറ്റ് വാങ്ങാത്തവര്‍ക്ക് സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ വാങ്ങാന്‍ അവസരമുണ്ടായിരിക്കും. അതിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടാവില്ല.

റേഷന്‍ കാര്‍ഡ് ഉടമകള്‍ അതാത് റേഷന്‍ കടയില്‍ നിന്നുതന്നെ കിറ്റുകൾ വാങ്ങാന്‍ ശ്രമിക്കണം. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് വിതരണം ചെയ്യുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News