Niyamasabha :ലോകായുക്ത നിയമഭേതഗതി ഇന്ന് നിയസഭയില്‍ അവതരിപ്പിക്കും

ലോകായുക്ത നിയമഭേതഗതി ഇന്ന് നിയസഭയില്‍ അവതരിപ്പിക്കും. ഇതടക്കം  ആറ് ബില്ലുകളാണ് ഇന്ന് സഭയില്‍ അവതരിപ്പിക്കുക. ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെയും ലോകായുക്തയായി നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള ലോകായുക്ത ഭേദഗതി ബില്‍. ബില്ലിനെ എതിര്‍ക്കുമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

സർവകലാശാല നിയമ ഭേദഗതി ബില്ല് ബുധനാ‍ഴ്ചയും ലോകായുക്ത ബില്ല് ഇന്നും  നിയമസഭ പരിഗണിക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസത്തെ സഭാ സമ്മേളനം ഒ‍ഴിവാക്കാനും ഇന്നലെ ചേർന്ന കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു.

സർവകലാശാല നിയമ ഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥ സർവകലാശാല വൈസ് ചാൻസിലർമാരുടെ പ്രായ പരിധി 60ൽ നിന്നും 65ാക്കി ഉയർത്തുക എന്നതും. സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്നും അഞ്ചാക്കുക എന്നതുമാണ്. വി സിയ്ക്ക് പുറമെ ചാൻസിലറുടെ നോമിനിയായ ഒരാൾ, ഒരു സർക്കാർ നോമിനി, യൂണിവേ‍ഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ ചെയർമാന്‍റെ നോമിനി, സിൻഡിക്കേറ്റിൽ നിന്നും ഒരാൾ എന്നിങ്ങനെയാകണം സെർച്ച് കമ്മിറ്റി.

ഇവ ഉൾക്കൊള്ളുന്ന സർവകലാശാല നിയമ ഭേദഗതി ബില്ല് ഈ മാസം 24നാകും സഭയിൽ അവതരിപ്പിക്കുക. അതേസമയം ലോകായുക്ത ബില്ല് ഇന്ന് സഭ പരിഗണിക്കുമ്പോള്‍ ഇരു ബില്ലുകളും എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ക‍ഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മൂന്ന് ദിവസത്തെ സഭാ സമ്മേളനം ഒ‍ഴിവാക്കാനും ഇന്നലെ ചേർന്ന കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. ഈ മാസം 25,26, സെപ്തംബർ 2 തീയതികളിലെ സമ്മേളനമാണ് ഒ‍ഴിവാക്കിയത്. ഇതോടെ സഭാ സമ്മേളനം സെപ്തംബർ ഒന്നിന് സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News