S V VenuGopan Nair : കഥാകാരൻ ഡോ.എസ് വി വേണുഗോപൻ നായർ അന്തരിച്ചു

കഥാകാരൻ ഡോ.എസ് വി വേണുഗോപൻ നായർ അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് 1.30 ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. മരണാനന്തര ചടങ്ങുകൾ പിന്നീട് തീരുമാനിക്കും.

1945 ഏപ്രില്‍ 18-ന് നെയ്യാറ്റിന്‍കര താലൂക്കിലെ കാരോടാണ് എസ്. വി. വേണുഗോപന്‍ നായരുടെ ജനനം.ആദിശേഷന്‍, ഗര്‍ഭശ്രീമാന്‍, മൃതിതാളം, രേഖയില്ലാത്ത ഒരാള്‍,തിക്തം തീക്ഷ്ണം തിമിരം,ഭൂമിപുത്രന്റെ വഴി തുടങ്ങിവയാണ് അദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരങ്ങള്‍.1965 മുതല്‍ വിവിധ കോളജുകളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു.

നാഗര്‍കോവില്‍ സ്‌കോട്ട് ക്രിസ്റ്റിയന്‍ കോളജിലും മഞ്ചേരി, നിലമേല്‍, ധനുവച്ചപുരം, ഒറ്റപ്പാലം, ചേര്‍ത്തല എന്‍. എസ്. എസ്. എന്നീ കോളേജുകളിലും മലയാളം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.

രേഖയില്ലാത്ത ഒരാള്‍’ ഇടശ്ശേരി അവാര്‍ഡിനും ഭൂമിപുത്രന്റെ വഴി’ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായി. ഡോ. കെ. എം. ജോര്‍ജ് അവാര്‍ഡ് ട്രസ്റ്റിന്റെ ഗവേഷണപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News