ആധുനിക രാഷ്‌ട്രത്തെ നിർമിക്കുന്നത്‌ 
മതനിരപേക്ഷത : എം ബി രാജേഷ്‌

മതാധിഷ്ഠിതമല്ലാത്ത, മതനിരപേക്ഷ രാഷ്‌ട്രവീക്ഷണത്തിനുമാത്രമേ ആധുനിക രാഷ്‌ട്രത്തെ നിർമിക്കാനാകൂവെന്ന്‌ സ്‌പീക്കർ എം ബി രാജേഷ്‌ പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരം അനുസ്‌മരിച്ചുചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്നാം സ്വാതന്ത്ര്യസമരംമുതൽ 90 വർഷത്തെ പോരാട്ട ചരിത്രത്തിലെല്ലാം മതനിരപേക്ഷ ഐക്യത്തിന്റെ ഉജ്വല ഉദാഹരണങ്ങളാണ്‌.  ജാലിയൻവാലാബാഗിലെ കൂട്ടക്കൊലയിൽ രക്തസാക്ഷികളായി മാറിയത്‌ എല്ലാ മതത്തിലുംപെട്ടവരായിരുന്നു.

1945ലെ ഐഎൻഎ ഭടൻമാരുടെ വിചാരണയ്‌ക്കെതിരായി ഇന്ത്യയാകെ അലയടിച്ച പ്രക്ഷോഭം ചരിത്രത്തിലുണ്ട്‌. ജാതിയുടെയും മതത്തിന്റെയും പേരിൽ നീതി നിഷേധിക്കപ്പെടുന്ന വാർത്തകളാണ്‌ രാജ്യത്താകെ. മനുസ്‌മൃതിയുടെ ആശയങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങൾ ആസൂത്രിതമായി സംഘടിപ്പിക്കപ്പെടുന്നു.

ജാതീയവും വർഗീയവുമായി വിഭജനം തീവ്രമാകുന്നു. ഈ സാഹചര്യത്തിൽ, മതനിരപേക്ഷതയും സമത്വവും നീതിയും സാഹോദര്യവും പുലരുന്ന  രാഷ്‌ട്രമായി  ഇന്ത്യയെ നിലനിർത്താനുള്ള പോരാട്ടത്തിനുള്ള പ്രതിജ്ഞ പുതുക്കാനാകണമെന്നും സ്‌പീക്കർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News