Sun : സൂര്യന്‍റെ ആയുസ് എത്ര ? സൂര്യൻ തന്റെ ആയുസിന്റെ പകുതി പിന്നിട്ടുവെന്ന് പഠനം

സൂര്യന്റെ ആയുസ് കണ്ടെത്തുവാനുള്ള പഠനത്തിലാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ശാസ്ത്രജ്ഞര്‍. സൂര്യൻ തന്റെ ആയുസ്സിന്റെ പകുതിയിലെത്തിയെന്നാണ് നിലവിലെ പഠനം സൂചിപ്പിക്കുന്നത്.

ജനനം ഉണ്ടെങ്കിൽ മരണവുമുണ്ടാകുമെന്ന ചിന്തയാണ് യൂറോപ്യൻ സ്പേസ് ഏജൻസിയിലെ ശാസ്ത്രജ്ഞരെ സൂര്യന്റെ ആയുസ്സ് കണ്ടെത്താനുള്ള പഠനത്തിലെത്തിച്ചത്. സൂര്യന് പ്രായം ഏറുകയാണെന്ന് പല പഠനങ്ങളും മുന്നോട്ട് വെച്ചിരുന്നുവെങ്കിലും സൂര്യന്റെ ഭൂതകാലത്തേയും ഭാവിയേയും വയസിനേയും സംബന്ധിച്ചു വിശദമായ ഗവേഷണം നടത്തിയത് യൂറോപ്യൻ സ്പേസ് ഏജൻസിയാണ്.

സൂര്യന് 4.57 ബില്യണ്‍ വയസ് പ്രായമുണ്ടെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ കണ്ടെത്തല്‍. സൂര്യൻ തന്റെ ആയുസിന്റെ പകുതി പിന്നിട്ടുവെന്നും കണ്ടെത്തി. മധ്യവയസിലെത്തിയ സൂര്യന് ഇനിയും നിരവധി ബില്യണ്‍ വര്‍ഷങ്ങള്‍ ഇതുപോലെ തന്നെ മുന്നോട്ടു ജീവിക്കാൻ കഴിയും. എന്നാൽ സ്ഥിരത നിലനിര്‍ത്തി, ഹൈഡ്രജനെ ഹീലിയത്തിലേക്ക് സംയോജിപ്പിക്കുന്ന പ്രക്രിയ നിലച്ച്, ഇന്ധനം തീര്‍ന്ന് ഒരു ചുവന്ന ഭീമനായി സൂര്യൻ ഒരിക്കൽ മാറുമെന്നും യൂറോപ്യൻ സ്പേസ് ഏജൻസി പറയുന്നു.

1000 മുതല്‍ 1100 കോടി വർഷം വരെ സൂര്യന് നിലവിലെ പോലെ തന്നെ തുടരാനാകും. അതിനാല്‍ 800 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സൂര്യന്റെ താപനില അതിന്റെ ഉന്നതിയിലെത്തും. ഓരോ 100 കോടി വര്‍ഷം പിന്നിടുമ്പോഴും താപനിലയും പ്രകാശവും പത്ത് ശതമാനം വീതം വർധിക്കും. ഇത് സൂര്യന്റെ ആയുസ് കുറയ്ക്കുമെന്നും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പഠനത്തിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News