
വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധക്കാര്‍ ഇന്ന് തുറമുഖ കവാടത്തിന്‍റെ ഉള്ളില്‍ കുടില്‍കെട്ടി പ്രതിഷേധിക്കും.
വലിയ തുറയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഇന്ന് സമരവേദിയിലേക്ക് എത്തുക. ഉന്നയിക്കപ്പെട്ട മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ ശക്തമായ സമരം തുടരാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം.
കഴിഞ്ഞ മൂന്ന് ദിവസവും തുറമുഖത്തിന്‍റെ ഉള്ളില്‍ കയറി പ്രതിഷേധക്കാര്‍ കൊടിനാട്ടിയിരുന്നു. വിഷയത്തിൽ സർക്കാർ സർവകക്ഷിയോഗം വിളിച്ചു. മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിക്കുന്ന മന്ത്രിസഭ ഉപസമിതി ഇന്നും യോഗം ചേരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here