മാംസഭോജിയായ സസ്യം ഇരപിടിക്കുന്ന രഹസ്യം കണ്ടെത്തി; കേരളത്തിന്റെ അപൂർവ്വ നേട്ടം കണ്ടില്ലെന്ന് നടിച്ച് കേന്ദ്രം

മാംസഭോജികളായ സസ്യങ്ങള്‍ എങ്ങനെ ഇരപിടിക്കുന്നു എന്ന രഹസ്യം കണ്ടെത്തിയ തിരുവനന്തപുരം പാലോട് ബോട്ടാണിക്കല്‍ ഗാര്‍ഡന് രാജ്യത്തിന്റെ ബഹുമതി ഇനിയും അകലെ. 2013ലും 2017ലും ലോകത്തെ സസ്യ ഗവേഷര്‍ക്കാകെ പ്രതീക്ഷ നല്‍കുന്ന ഗവേഷണഫലം അന്താരാഷ്ട്ര ജേര്‍ണലുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

ലോകമെമ്പാടുമുള്ള സസ്യ ഗവേഷകരും ഫൈറ്റൊകെമിസ്റ്റ്രി ഗവേഷകരും മാംസഭോജികളായ ഇരപിടിയന്‍ സസ്യങ്ങള്‍ എങനെ പ്രാണികളെ ആകര്‍ഷിച്ച് കെണിയില്‍ വീഴ്ത്തുന്നു എന്ന് വര്‍ഷങളായി ഗവേഷണം തുടര്‍ന്നിട്ടും കണ്ടെത്താത്ത രഹസ്യമാണ് സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം പാലോഡ് ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ ഫൈറ്റൊ കെമിസ്റ്റ്രി ആന്റ് ഫൈറ്റൊ ഫാര്‍മക്കോളജി വിഭാഗം ഗവേഷണത്തിലൂടെ കണ്ടെത്തിയത്.

ഇര പിടിയന്‍ സസ്യമായ പിച്ചര്‍ ട്രാപ്പുകളുടെ വക്കില്‍ ജ്വലിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളാണ് ചെറു പ്രാണികളെ ആകര്‍ഷിച്ച് വലയിലാക്കുന്നതെന്ന രഹസ്യം 2013ല്‍ പാലോട് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ കണ്ടെത്തി. 2017ല്‍ പിച്ചര്‍ ട്രാപ്പുകളില്‍ ഉയര്‍ന്ന അളവില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ സാന്നിദ്ധ്യവും കണ്ടെത്തി. നഗ്‌ന നേത്രങള്‍ കൊണ്ട് പിച്ചര്‍ ട്രാപ്പിന്റെ വക്കായ പെരിസ്റ്റോമിലെ നീല നിറം കാണാനാകില്ല. പക്ഷെ പ്രാണികള്‍ക്ക് കാണാം. ഈ വെളിച്ച കെണിയാണ് മാംസഭോജികളായ സസ്യങ്ങളുടെ ഇര പിടിയന്‍ രഹസ്യം.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്ലൈജ് 420 പിപിഎം ആണെങ്കില്‍ ഇത് ഇര പിടിയന്‍ സസ്യങ്ങളിലെ ക്യാപിനുള്ളില്‍ 10 ഇരട്ടി 4000 പിപിഎം വരും.സസ്യങളുടെ രസതന്ത്രത്തെ കുറിച്ചാണ് പാലോഡ് ബോട്ടാണിക്കള്‍ ഗാര്‍ഡനിലെ ഫൈറ്റൊ കെമിസ്റ്റ്രി ആന്റ് ഫൈറ്റൊ ഫാര്‍മക്കോളജി വിഭാഗത്തിന്റെ പഠനം. സസ്യ ഗവേഷകരെ അമ്പരപ്പിച്ച ഈ ഗവേഷണ ഫലങ്ങള്‍ ജര്‍മ്മനിയിലെ പ്ലാന്റ് ബയോളജി ജേര്‍ണലിലും,നേച്ചര്‍ ഗ്രൂപിന്റെ സൈന്റിഫിക്ക് റിപ്പോര്‍ട്ടസ് ജേര്‍ണലിലും പ്രസിദ്ധീകരിച്ചു.

വിവിധ ലോക പ്രശസ്ത ശാസ്ത്ര മാസികകളിലും പ്രസിദ്ധീകരിച്ചു. പക്ഷെ ദേശീയ മാധ്യമങ്ങള്‍ കേരളത്തിന്റെ നേട്ടം തമസ്‌ക്കരിച്ചു. അത്യപൂര്‍വ്വ സസ്യങ്ങളെ സംരക്ഷിക്കുനിനതിനൊപ്പം സസ്യ ശരീരത്തെ കുറിച്ചും, സസ്യങ്ങളിലെ തന്മാര്‍ത്ത വേര്‍തിരിച്ച് എടുത്ത് ഇതിലെ ഘടനയും കണ്ടെത്തുന്നു. മാത്രമല്ല ഓരൊ സസ്യങ്ങളിലെ ഔഷധ മൂല്യത്തെ കുറിച്ചും പഠിക്കും. സുഗന്ധ സസ്യങ്ങളിലെ സുഗന്ധ ബാഷ്‌തൈലങളെ വേര്‍തിരിച്ച് എടുത്ത് അവയുടെ രസതന്ത്രവും ജൈവ ഗുണങ്ങളെ കുറിച്ചും പഠിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here