Jammu Kashmir:രജൗരിയിലെ നിയന്ത്രണ രേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി

(Jammu Kashmir)ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നൗഷേരയിലെ ലാമിലെ പുഖര്‍നി ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറാനായിരുന്നു ഭീകര ശ്രമം.
അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഇരുട്ടിന്റെ മറവില്‍ നൗഷേരയിലെ ലാമിലെ പുഖര്‍നി ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറാനായിരുന്നു ഭീകര ശ്രമം.

പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടെന്നുള്ള സംശയത്തില്‍ തെരച്ചില്‍ തുടരുകയാണ്. പാകിസ്ഥാന്‍ സൈന്യത്തിന്റെ ഒ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ലഷ്‌കര്‍-ഇ-തൊയ്ബ ഗൈഡിനെ സൈന്യം കഴിഞ്ഞദിവസം പിടികൂടിയിരുന്നു.

ഇതിനു പിന്നാലെയാണ് നൗഷേര സെക്ടറിലെ ഏറ്റവും പുതിയ നുഴഞ്ഞുകയറ്റ ശ്രമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here