ശരീരത്തില്‍ ഒരു തുള്ളി രക്തം പോലുമില്ല; ദിവസങ്ങളായി ഭക്ഷണവും വെള്ളവുമില്ലാതെ കിടന്ന മലയാളി യുവാവിന് ദില്ലിയില്‍ ദാരുണാന്ത്യം

പത്തു ദിവസത്തിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ കിടന്ന മലയാളി മധ്യവയസ്‌കന് ദാരുണാന്ത്യം. പത്തനംതിട്ട മെഴുവേലി സ്വദേശി അജിത് കുമാര്‍ (53) ആണ് ദില്ലിയിലെ സകര്‍പ്പൂരിലെ വാടക വീട്ടില്‍ മരിച്ചത്. ഏറെ ദിവസങ്ങളായി അജിത് കുമാര്‍ താമസിച്ച വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

ഭക്ഷണവും വെള്ളവുമില്ലാതെ ജീവച്ഛവമായി കിടന്നിരുന്ന അജിത് കുമാറിന്റെ ശരീരത്തില്‍ ഒരു തുള്ളി രക്തം പോലുമില്ലാതെ എല്ലും തോലും മാത്രമായിരുന്നെന്ന് ശവസംസ്‌കാരം നടത്തിയവര്‍ പറയുന്നു.

വീടിന്റെ ഉടമസ്ഥനാണ് ഇയാളെ അവശ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാസങ്ങളായി വാടകയും ഇയാള്‍ നല്‍കിയിരുന്നില്ല. അജിതിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഉടമ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News