Anganwadi:പത്തനംതിട്ടയിലെ ഈ അങ്കണവാടി സ്മാര്‍ട്ട് എന്നു പറഞ്ഞാല്‍ അടിമുടി സ്മാര്‍ട്ട് ആണ്…

(Pathanamthitta)പത്തനംതിട്ട ജില്ലയിലെ ആദ്യ സ്മാര്‍ട്ട് അങ്കണവാടിയെ(Smart Anganwadi) ഒന്ന് പരിചയപ്പെടാം. പത്തനംതിട്ട കുമ്പഴയിലെ 82ആം നമ്പര്‍ അങ്കണവാടി സ്മാര്‍ട്ട് എന്നു പറഞ്ഞാല്‍ അടിമുടി സ്മാര്‍ട്ട് ആണ്. ശീതികരിച്ച ക്ലാസ് മുറിയില്‍ കുരുന്നുകള്‍ക്കായി പ്രോജക്ട്‌റും കളിപ്പാട്ടങ്ങളുമെല്ലാം ഉണ്ട്.

അക്ഷരമാലകള്‍ക്കൊപ്പം വീട്, കാട്, പാടം എന്നിവയുടെ ചിത്രങ്ങള്‍ ഭിത്തിയില്‍ കോറിയിട്ടിരിക്കുന്നു. അറിവ് പകര്‍ക്കാന്‍ ഹൈടെക് പ്രോജക്ടറും അങ്കണവാടിയില്‍ ഉണ്ട്. പിന്നെ കുസൃതി കുടുക്കകള്‍ക്ക് കളിക്കുവാന്‍ നിറയെ കളിപ്പാട്ടങ്ങളും…

മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ ഇന്ദിരാമണിയമ്മയാണ് അങ്കണവാടിയിലെ ടീച്ചര്‍. ടീച്ചറിന്റെ ശ്രമഫലമായിട്ടാണ് 10 ലക്ഷം രൂപ മുടക്കി അങ്കണവാടി പുതുക്കിപ്പണതത്. ഇതിനായി നഗരസഭയുടെ ഫണ്ടാണ് വിനിയോഗിച്ചത്. അങ്കണവാടി ഹൈടെക് ആയതില്‍ രക്ഷിതാക്കളും സന്തോഷത്തിലാണ്. എത്തുന്ന ഒരോ കുരുന്നുകളെയും അറിവിന്റെ ലോകത്തിലേക്ക് അനായസം കൈപിടിച്ചു നടത്തുകയാണ് കുമ്പഴയിലെ ഈ അങ്കണവാടിയില്‍…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News