ഇന്റര്‍നെറ്റ് ഉപയോഗം ചില കുട്ടികളെ ഓണ്‍ലൈന്‍ ചതിക്കുഴിയിലേക്ക് നയിച്ചുവെന്നും ഇത് തടയാന്‍ സോഷ്യല്‍ പൊലീസിങ് വിഭാഗം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഫോണ്‍ ഉപയോഗത്തില്‍ കുട്ടികള്‍ മാതൃകയാക്കുന്നത് വീട്ടിലുള്ളവരെയാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
വീട്ടിനകത്ത് സമചിത്തതോടെയുള്ള ഇടപെടല്‍ വേണം. ഇപ്പോള്‍ ഒട്ടുമിക്ക വീടുകളിലും കുട്ടികളുമായിരിക്കുമ്പോഴും മാതാപിതാക്കള്‍ ഫോണില്‍ ചിലവഴിക്കുകയായിരിക്കും. ഇതില്‍ മാറ്റം വരേണ്ടതുണ്ട്. ഈ പ്രവണത കുട്ടിളിലേക്കും വ്യാപിക്കും. അത് തടയുക എന്ന്ത് നാമോരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
Madhu Murder : മധുവധക്കേസിൽ നീതി ഉറപ്പാക്കും; പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
ADVERTISEMENT
മധുവധക്കേസിൽ നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കാൻ സാധ്യമായത് ചെയ്യും.സാക്ഷികൾക്ക് ആവശ്യമായ സംരക്ഷണ നൽകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കവേ സാക്ഷികൾ വ്യപകമായി കൂറുമാറുന്നത് കേസിനെ കാര്യമായി ബാധിക്കുന്നു എന്നതാണ് ചോദ്യോത്തര വേളയിൽ ഉയർന്നുവന്ന പ്രധാന ആശങ്ക. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെല്ലാം സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസ് കേസുമായി സഹകരിച്ചില്ലെന്നും പൊലീസിന്റെയും സർക്കാറിന്റെയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ, പൊലീസ് കേസിൽ കൃത്യമായി ഇടപെട്ടത് കൊണ്ടാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
കേസിലെ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കു.
മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൃത്യമായ അലവന്‍സുകള്‍ നല്‍കിയിട്ടുണ്ട്
മധുവിന്റെ കേസില്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലുമുള്ള അലംഭാവവും ഉണ്ടായിട്ടില്ല. കൃത്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.