Wayanad:സാഹസികതയും പ്രകൃതിഭംഗിയും ഒത്തുചേര്‍ന്ന ട്രാക്കില്‍ ആവേശമായി വയനാട് സൈക്കിള്‍ ചലഞ്ച്…

സാഹസികതയും പ്രകൃതിഭംഗിയും ഒത്തുചേര്‍ന്ന ട്രാക്കില്‍ ആവേശമായി വയനാട് സൈക്കിള്‍ ചലഞ്ച്(Wayanad Cycle Challenge). വയനാട് ബൈക്കേഴ്‌സ് ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയില്‍ ദക്ഷിണേന്ത്യയിലെ വിവിധ താരങ്ങള്‍ പങ്കെടുത്തു. ലക്കിടി മുതല്‍ ചേമ്പ്ര വരെയായിരുന്നു മത്സരം.

വയനാടിന്റെ കവാടമായ ലക്കിടിയില്‍ നിന്ന് സാഹസിക എക്കോ ടൂറിസം കേന്ദ്രമായ ചെമ്പ്ര മലനിരയിലേക്കണ് ഈ സൈക്കിള്‍ വേഗം. വയനാട്ടിലെ മലയോര സൈക്കിള്‍ സവാരിയുടെ അനന്ത സാധ്യതതകളിലേക്കാണ് മത്സരം വഴി തുറന്നത്. യു എന്‍ പ്രഖ്യാപിച്ച അന്തര്‍ദ്ദേശീയ സുസ്ഥിര പര്‍വ്വത വികസന വര്‍ഷത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്. സാഹസിക യാത്രയുടെ ആവേശത്തിലായിരുന്നു മത്സാരാര്‍ത്ഥികള്‍.

സീനിയര്‍ റോഡ് ബൈക്കില്‍ കെ എ ആദര്‍ശ് ജൂനിയര്‍ വിഭാഗത്തില്‍ ആഥിത്യന്‍ സീനിയര്‍ എംടിബിയില്‍ ജുനൈദ് ജൂനിയര്‍ വിഭാഗത്തില്‍ സെയദ് മുഹമ്മദ് മസിന്‍ തുടങ്ങിയവാരായിരുന്നു ജേതാക്കള്‍. തണുപ്പും മലനിരകളും വെള്ളച്ചാട്ടങ്ങളുമുള്ള വയനാടിന്റെ ദൃശ്യഭംഗിയിലൂടെയുള്ള ബൈ സൈക്കിള്‍ ചലഞ്ച് വരും വര്‍ഷങ്ങളിലും തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News