Malappuram:രക്ഷിതാക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മന:പാഠം…

രക്ഷിതാക്കളുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ മന:പാഠമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരമൊരുക്കി മലപ്പുറത്തെ(Malappuram) ക്ലാരി പുത്തൂര്‍ എഎംഎല്‍പി സ്‌കൂള്‍. കുട്ടികളെ കാണാതാവുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് ഇത്തരത്തില്‍ മത്സരമൊരുക്കിയത്. മറ്റുള്ള സ്‌കൂളുകള്‍ക്കും ഈ മത്സരം മാതൃകയാക്കാവുന്നതാണ്.

ദിവസങ്ങള്‍ക്കുള്ളിലാണ് കുരുന്നുകള്‍ മാതാപിതാക്കളുടെ ഫോണ്‍ നമ്പറുകള്‍ മന:പാഠമാക്കിയത്. എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള ക്ലാരി പുത്തൂര്‍ എഎംഎല്‍പി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇപ്പോള്‍ തങ്ങളുടെ മാതാപിതാക്കളുടെ നമ്പറുകള്‍ വ്യക്തമായി അറിയാം. ഫോണ്‍ നമ്പര്‍ പഠിക്കാന്‍ മത്സരം നടത്തി പ്രോത്സാഹനം സമ്മാനവും കൂടെ നല്‍കിയതോടെ കുട്ടികള്‍ക്കും ആവേശമായി.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് വിനോദയാത്രപോയ സംഘത്തിലെ കുട്ടിയെ കാണാതായത്. രക്ഷിതാക്കളുടെ വിവരങ്ങള്‍ അറിയാത്തത് കാരണം മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷിതാക്കളെ കണ്ടെത്താനായത്. ഈ വാര്‍ത്തയാണ് പുതിയ ആശയം നലപ്പിലാക്കാന്‍ കാരണമായതെന്ന് സ്‌കൂള്‍ മാനേജര്‍ ഇസ്മായില്‍ പറഞ്ഞു. കുട്ടികളെ കാണാതാവുന്നത് തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കൂടിയാണ് മത്സര പരിപാടിക്ക് തുടക്കമിട്ടത്. ഈ മാതൃകാ പദ്ധതി മറ്റു സ്‌കൂളുകളിലും പരീക്ഷിക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News