Antony Raju : എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷമാണ് മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്: മന്ത്രി ആന്റണി രാജു

വലിയതുറയിലെ ക്യാമ്പില്‍ മത്സ്യത്തൊഴിലാളികളെ കൊണ്ടു തള്ളിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് മന്ത്രി ആന്റണി രാജു. എല്‍ ഡി എഫ് സര്‍ക്കാര്‍ വന്നതിന് ശേഷമാണ് മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. പ്രതിപക്ഷത്തിന്റേത് മുതലക്കണ്ണീരാണെന്നും ആന്‍ണി രാജു പറഞ്ഞു.

സമരം തുടങ്ങിയത് ഓഗസ്റ്റ് 26നാണ്. ജൂണ്‍ രണ്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ആറു മന്ത്രിമാരുടെ യോഗം ചേര്‍ന്ന് പുനരധിവാസത്തിന് മുട്ടത്തറയിലെ സ്ഥലം എടുക്കാന്‍ തീരുമാനിച്ചു.

പ്രതിപക്ഷനേതാവിനെ സമരക്കാര്‍ വിരട്ടി ഓടിച്ചുവിട്ടെന്നും യുഡിഎഫ് ആണ് അവരെ കബളിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റേത് വിരുദ്ധമായ പരാമര്‍ശങ്ങളാണെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു

അതേസമയം വി‍ഴിഞ്ഞത്ത് നടക്കുന്ന സമരം മുന്‍കൂട്ടി തയാറാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരുടെയും പാര്‍പ്പിടവും ജീവനോപാധിയും നഷ്ടമാകില്ല. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കരുത് എന്ന ആവശ്യം ശരിയല്ലെന്നും വിഴിഞ്ഞത്ത് നടക്കുന്നത് പ്രദേശിക സമരമായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ വാടകവീടുകളിലേക്ക് മാറ്റും. വാടക നിശ്ചയിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. മത്സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ കേന്ദ്രം നല്‍കുന്നില്ല. ഇത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മത്സ്യതൊഴിലാളി സംഘടനയെ ചര്‍ച്ചക്ക് വിളിക്കും. ചുഴലിക്കാറ്റുകളും, ന്യൂനമര്‍ദ്ദവും, തീര്‍ശോഷണത്തിന് കാരണമാകുന്നു. തുറമുഖ നിര്‍മ്മാണം തിര ശോഷണത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News