Kichadi | ഒരു കിടുക്കാച്ചി കിച്ചടി തയാറാക്കാം ഈസിയായി

വേണ്ട ചേരുവകൾ

1. ചെറുപയർപരിപ്പ് – അരക്കപ്പ്

2. അരി – അരക്കപ്പ്

3. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളക് – ഒരു െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. നെയ്യ് – രണ്ടു വലിയ സ്പൂൺ

5. കായംപൊടി – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ പരിപ്പും അരിയും ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.

∙ കുതിർത്ത മിശ്രിതം ഊറ്റിയെടുത്തു മൂന്നു കപ്പ് െവള്ളം േചർത്തു പ്രഷർകുക്കറിലാക്കി മൂന്നാമത്തെ േചരുവ േചർത്തു തിളപ്പിക്കുക. കുക്കർ അടച്ച് ഇടത്തരം തീയിൽ േവവിക്കുക. നാലഞ്ചു വിസിൽ വന്ന ശേഷം തീ അണച്ച് പ്രഷർ പോയ ശേഷം വിളമ്പാനുള്ള പാത്രത്തിലാക്കുക.

∙ പാനിൽ നെയ്യ് ചൂടാക്കി കായം േചർത്തു മൂപ്പിച്ചു കിച്ചടിയിൽ ഒഴിക്കുക.

∙ ആവശ്യമെങ്കിൽ അരിയും പരിപ്പും വേവിക്കും മുൻപ് അൽപം എണ്ണയിൽ സവാള, തക്കാളി, പച്ചമുളക്, പച്ചക്കറികൾ ഗ്രേറ്റ് െചയ്തത് എന്നിവ വഴറ്റുകയുമാവാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News