sooraj palakkaran: യൂട്യൂബർ സൂരജ് പാലാക്കാരന് കർശന ഉപാധികളോടെ ജാമ്യം

യൂട്യൂബർ സൂരജ് പാലാക്കാരന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ദലിത് യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിലാണ് നടപടി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സൂരജ് പാലാക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.

ക്രൈം പത്രാധിപർ ടി.പി. നന്ദ കുമാറിനെതിരെ പരാതി നൽകിയ ദലിത് യുവതിക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയ സംഭവത്തിലാണ്  ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം  കേസ് എടുത്തത് . ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് . ജാമ്യാപേക്ഷ പരിഗണിച്ച

ജസ്റ്റിസ് മേരി ജോസഫിന്റെ ബെഞ്ച് കർശന ഉപാധികളോടെ  ജാമ്യം അനുവദിക്കുകയായിരുന്നു. പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും , അന്വേഷണത്തിൽ ഇടപെടാൻ ശ്രമിക്കരുതെന്നും കോടതി നിർദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here