ആദ്യം പൊലീസിന് നേരെ വധഭീഷണി; ലഹരി ഇറങ്ങിയതോടെ മോഷണക്കേസ് പ്രതിയുടെ മാപ്പ് പറച്ചില്‍..വൈറലായി വീഡിയോ|Social Media

മോഷണക്കേസിലെ പ്രതിയുടെ മദ്യലഹരിയിലുള്ള ഭീഷണിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍(Social Media Viral. പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി. എന്നാല്‍ മദ്യം ഇറങ്ങിയതോടെ ഇയാള്‍ മാപ്പ് പറയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

പുറത്തിറങ്ങിയാല്‍ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കുമെന്നായിരുന്നു മോഷ്ടാവിന്റെ ഭീഷണി. പിറ്റേന്ന് ‘കെട്ട് ‘ ഇറങ്ങിയപ്പോള്‍ പൊലീസിനോട് ഇയാള്‍ മാപ്പും പറഞ്ഞു. ‘എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ’ എന്നായിരുന്നു മോഷ്ടാവിന്റെ ഭീഷണി. മോഷണക്കേസുകളിലെ പ്രതിയായ തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് പൊക്കിയത്. തൃശൂര്‍ നഗരത്തിലെ ചില വീടുകളില്‍ മോഷ്ടിക്കാന്‍ കയറിപ്പോഴാണ് മോഷ്ടാവിനെ പൊലീസ് പിടികൂടിയത്. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കൈയ്യോടെ പിടികൂടുകയായിരുന്നു.

പ്രതിയെ തൃശൂര്‍ ജില്ലാ ആശുപ്രതിയില്‍ എത്തിച്ചായിരുന്നു വൈദ്യപരിശോധന നടത്തിയത്. ഇവിടെ വച്ചാണ് സൈവിന്‍ പൊലീസിന് നേരെ ഭീഷണി മുഴക്കിയത്. തിരുവനന്തപുരത്ത് അന്വേഷിച്ചാല്‍ താനാരാണെന്ന് നന്നായി മനസിലാകുമെന്നായിരുന്നു ഭീഷണി.

‘എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ’, സത്യമായിട്ടാണ് പറഞ്ഞത്. ആരും ജീവനോടെയില്ല. തിരുവനന്തപുരത്ത് ഒരു സ്ഥലമുണ്ട്. വിഴിഞ്ഞം സ്റ്റേഷനിലാണ്. അങ്ങോട്ട് പോയാ തിരിച്ച് വരില്ല. എത്ര പൊലീസിനെ കൊന്നിട്ടുണ്ട്. മക്കളേ സീരിയസായിട്ടാണ് പറഞ്ഞത്, മക്കളേ കളിക്കരുത്, നിങ്ങള് വീട്ടില്‍ കേറില്ല’- എന്നായിരുന്നു പ്രതിയുടെ വെല്ലുവിളി. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

രാവിലെ ലഹരി വിട്ടപ്പോഴാണ് യുവാവ് പൊലീസിനോട് മാപ്പ് ഇരന്നത്. ലഹരിയില്‍ പറ്റിപ്പോയതാന്നെന്ന് പറഞ്ഞ് ഇയാള്‍ പൊലീസിനോട് കരഞ്ഞു. മദ്യലഹരിയില്‍ പറ്റിപ്പോയതാണ്, എനിക്കൊരാളെ കൊല്ലാനുള്ള ധൈര്യമൊന്നുമില്ലെന്ന് യുവാവ് പറയുന്നത് വീഡിയോയില്‍ കാണാം. മോഷണശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം യുവാവ് പറഞ്ഞത് പോലെ വിഴിഞ്ഞത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയിട്ടില്ലെന്നും അത്തരമൊരു കേസില്ലെന്നും വിഴിഞ്ഞം പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News