Kozhikode:കോഴിക്കോട് വീടിനോട് ചേര്‍ന്ന കിണര്‍ ഇടിഞ്ഞുതാഴ്ന്നു

(Kozhikode)കോഴിക്കോട് മാവൂര്‍ വീടിനോട് ചേര്‍ന്ന കിണര്‍ ഇടിഞ്ഞുതാഴ്ന്നു. മാവൂര്‍ പെരുവയലിലാണ് സംഭവം. കൊടശ്ശേരിത്താഴം – പാച്ചാക്കല്‍ റോഡില്‍ കിഴക്കേ ചാലില്‍ സുനില്‍കുമാറിന്റെ വീടിന്റെ അടുക്കള ഭാഗത്തെ കിണറാണ് താഴ്ന്നത്.

ഇന്ന് രാവിലെയാണ് പെരുവയലില്‍ കിഴക്കേ ചാലില്‍ സുനില്‍കുമാറിന്റെ വീടിന്റെ അടുക്കള ഭാഗത്തെ കിണര്‍ ഇടിഞ്ഞ് താഴ്ന്നത്. രാത്രി ഉണ്ടായ ശക്തമായ മഴ മൂലമാണ് കിണര്‍ ഇടിഞ്ഞതെന്നാണ് കരുതുന്നത്. 17 കോല്‍ ആഴമുള്ള കിണറാണിത്. അടിഭാഗം മുതല്‍ ചെങ്കല്ല് കൊണ്ട് കെട്ടി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആള്‍മയും രണ്ട് മോട്ടോറുകളും ഉള്‍പ്പടെ താഴ്ന്നുപോവുകയാണ് ഉണ്ടായത്.

മാവൂര്‍ പോലീസ്, വില്ലേജ് ഓഫിസര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. വീടിന് ഭീഷണിയായതിനാല്‍ വീട്ടുകാരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല അപകട സാധ്യതാ ഉള്ളതിനാല്‍ കിണര്‍ എത്രയും പെട്ടെന്ന് മണ്ണിട്ടുമൂടാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News