ഗർഭിണികളെ നിങ്ങൾ മുരിങ്ങയില കഴിക്കാറുണ്ടോ ? എങ്കിൽ ഇതുകൂടി അറിയൂ

പോഷക സമ്പുഷ്ടമാണ് മുരിങ്ങയില. പ്രോട്ടീൻ, വിറ്റാമിൻ ബി6, ഇരുമ്പ്, വിറ്റാമിൻ സി, ഇരുമ്പ്, വിറ്റാമിൻ എ, കാൽസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. മുരിങ്ങയി‌ലയിൽ ജീവകം സി അടങ്ങിയിരിക്കുന്നതിനാൽ അസ്ഥികൾക്കും പല്ലുകൾക്കും ദൃഢത നൽകുന്നു.

ഗർഭാവസ്ഥയിൽ മുരിങ്ങയില കഴിക്കുന്നത് അമ്മയുടെ ആരോഗ്യത്തോടൊപ്പം പിറക്കാൻ പോകുന്ന കുഞ്ഞിന്റെ എല്ലുകളുടെ വളർച്ചയെയും സഹായിക്കുന്നു. മുരിങ്ങയിലയിലെ ചില അമിനോ ആസിഡുകൾ മുലപ്പാലിന്റെ വർദ്ധനയ്ക്ക് സഹായിക്കുന്നതായി ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മുരിങ്ങയില ശരീരത്തിന്റെ ഊർജം വർദ്ധിപ്പിക്കുകയും ക്ഷീണത്തിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. ജീവകം സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധ ശക്തികൂട്ടാനും മുരിങ്ങയി‌ല സഹായിക്കുന്നു. നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികളുടെ ഭക്ഷണത്തിൽ മുരിങ്ങയില ഉൾപ്പെടുത്താം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News