ചെല്ലാനത്ത് കടൽഭിത്തി നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി: മുഖ്യമന്ത്രി

വീട് നഷ്ടപ്പെട്ട കുറച്ച് കുടുംബങ്ങൾ സ്കൂളുകളിലും ​ഗോഡൗണുകളിലുമായി താമസിച്ച് വരുന്നുണ്ട്. 159 കുടുംബങ്ങൾക്ക് വലിയതുറ ഗ്രൗണ്ടിൽ ഫ്‌ളാറ്റ് നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകിയിരുന്നു. എന്നാൽ, അവിടെയുള്ള പ്രാദേശികമായ ചില ആവശ്യങ്ങൾ കാരണം നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. വീട് നഷ്ടപ്പെട്ടവരെ വാടക നൽകി പുനരധിവസിപ്പിക്കുന്ന കാര്യം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. വാടക നിശ്ചിയിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പുനർ ഗേഹം

കടലിനോടു ചേർന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ അവർക്ക് സൗകര്യപ്രദമായ ഇടം കണ്ടെത്തി പുനരധിവസിപ്പിക്കുന്ന പദ്ധതിയാണ് പുനർഗേഹം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായോ സി.ആർ.ഇസ്സഡ് നിയന്ത്രണത്തിന്റെ ഭാഗമായോ പുനരധിവസിപ്പിക്കേണ്ടി വരുന്ന മത്സ്യത്തൊഴിലാളികൾക്കുവേണ്ടി 2,450 കോടി രൂപയുടെ ബൃഹത് പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുള്ളത്.

തീരദേശത്തെ മുഴുവൻ പ്രശ്‌നങ്ങളും പരിഹരിക്കുക എന്നതു ലക്ഷ്യംവച്ചുള്ളതാണ് ഈ പദ്ധതി രൂപീകരിച്ചിട്ടുള്ളത്. ഈ പദ്ധതി പ്രകാരം 276 വീടുകൾ പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ, കാരോട്, ബീമാപള്ളി, കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹിൽ, മലപ്പുറം ജില്ലയിലെ പൊന്നാനി, നിറമരുത്തൂർ, കാസർഗോഡ് ജില്ലയിലെ കോയിപ്പാടി എന്നിവിടങ്ങളിലും ഭവനസമുച്ചയങ്ങൾ നിർമ്മിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു.

മണ്ണെണ്ണ അനുവദിക്കുന്ന വിഷയം

നമ്മുടെ സംസ്ഥാനത്ത് ഏകദേശം 32,000 പരമ്പരാഗത മത്സ്യബന്ധന യാനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 90 ശതമാനവും മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്നവയാണ്. മത്സ്യ ബന്ധനത്തിന് ആവശ്യമായ മണ്ണെണ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ല. ഇതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. പ്രതിവർഷം 1 ലക്ഷം കിലോലിറ്റർ മണ്ണെണ്ണയാണ് ആവശ്യമായി വരുന്നത്. ഇതിൽ 25,000 കിലോലിറ്ററിനു താഴെ മാത്രമാണ് കേന്ദ്രം അനുവദിക്കുന്നത്. കാർഷികാവശ്യത്തിനും ഇതര ആവശ്യത്തിനും ഇത് മതിയാകുന്നില്ല. മത്സ്യഫെഡ് മുഖേന വാങ്ങുന്ന മണ്ണെണക്കുള്ള സബ്സിഡി യഥാസമയം മത്സ്യതൊഴിലാളികളുടെ അകൗണ്ടിൽ നൽകുന്നി വരുന്നുണ്ട്. ഈ പ്രശ്നം മത്സ്യതൊഴിലാളികളെ ​ഗൗരവകരമായി ബധിക്കുന്ന പ്രശ്നമാണ്. മണ്ണെണ്ണയുടെ വിലയാണെങ്കിൽ വലിയ തോതിൽ വർധിച്ചു പോവുകയാണ്. ആ പ്രശ്നവുമായി ബന്ധപ്പെട്ട് മുഴുവൻ മത്സ്യതൊഴിലാളി സംഘടകളെയും വിളിച്ച് ചർച്ച ചെയ്യാൻ ഫിഷറീസ് വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എങ്ങനെയാണ് അതിന് പരിഹാരം കാണുകയെന്നുള്ളത്. ഇപ്പോൾ ഫിഷറീസ് വകുപ്പ് മന്ത്രി കേന്ദ്ര മന്ത്രിയെ കണ്ട് ചർച്ച ചെയ്തിരുന്നു. അതിന്റെ ഭാ​ഗമായി ചില കാര്യങ്ങൾ നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിസ്ഥിതി ആഘാതം സംബന്ധിച്ച്

ഒരു ആരോപണം വരുന്നത് തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി വൻതോതിൽ തീരശോഷണത്തിന് ഇടയാക്കുന്ന എന്ന ആരോപണമുന്നയിച്ചിട്ടുണ്ട്. എന്നാൽ പാരിസ്ഥിതിക ആഘാത പഠനത്തിൽ അപാകതയുണ്ടെന്നും തീരശോഷണത്തിന് ഇടയുണ്ട് എന്ന് ആരോപിച്ച് ബഹു. സുപ്രീംകോടതിയിലും ദേശീയ ഹരിതട്രിബ്യൂണലിലും സമർപ്പിക്കപ്പെട്ട ഹർജികൾ നിരസിക്കുകയാണുണ്ടായത്. ഒരു വിധത്തിലുള്ള തീരശോഷണത്തിനും തുറമുഖ നിർമ്മാണം കാരണമാകുന്നില്ലെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പിനു കീഴിലുള്ള വിദഗ്ധ സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് 2014 ൽ തുറമുഖ നിർമ്മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയത്. ഹരിത ട്രിബ്യൂണൽ രൂപീകരിച്ച രണ്ട് വിദഗ്ധ സമിതികൾ എല്ലാ ആറു മാസം കൂടുമ്പോഴും ഇക്കാര്യം വിലയിരുത്തി ട്രിബ്യൂണലിന് റിപ്പോർട്ട് നൽകുന്നുണ്ട്.

2016 ൽ പുലിമുട്ട് ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപമെടുത്തതും നമ്മുടെ തീരത്തു വന്നെത്തിയതുമായ ചുഴലിക്കാറ്റുകൾ, ന്യൂനമർദ്ദം എന്നിവയാണ് തീരശോഷണത്തിനു പ്രധാന കാരണമെന്ന് വ്യക്തമായിട്ടുണ്ട്.
നിർമ്മാണം ആരംഭിച്ച ശേഷം പ്രദേശത്തിന്റെ 5 കി.മീറ്റർ ദൂരപരിധിയിൽ യായൊതു തീരശോഷണവും സംഭവിച്ചിട്ടില്ല. വലിയതുറയിലെയും ശംഖുമുഖത്തെയും തീരശോഷണത്തിന് കാരണം തുറമുഖ നിർമ്മാണമാണെന്ന് പറയാൻ കഴിയാത്ത നിലയാണ്.

2021-22 ബജറ്റിൽ അഞ്ചു വർഷംകൊണ്ട് നടപ്പാക്കുന്ന 5,300 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിൽ 1,500 കോടി രൂപയുടെ പദ്ധതികൾ ആദ്യഘട്ടമായി സംസ്ഥാനത്ത് നടപ്പാക്കാൻ തീരുമാനിച്ചു. നമ്മുടെ തീരദേശത്ത് 10 പ്രദേശങ്ങൾ ഹോട്ട്‌സ്‌പോട്ടുകളായി തിരഞ്ഞെടുത്തു. കടലാക്രമണം ഏറ്റവും രൂക്ഷമായ ചെല്ലാനത്ത് കടൽഭിത്തി നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി.

ഇപ്പോൾ നടക്കുന്ന സമരം ആ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മാത്രം പങ്കെടുക്കുന്ന ഒന്നാണ് എന്ന് പറയാൻ പറ്റില്ല. എന്നാൽ ചില ഇടങ്ങളിൽ മുൻകൂട്ടി തയ്യാറാക്കിയ രീതിയിലുള്ള സമരമായാണ് ഇതിനെ കാണാൻ കഴിയുക. മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സജീവമായി ഇടപെടലാണ് സർക്കാർ നടത്തിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News