Baba Ramdev:ബാബാ രാംദേവിന് സുപ്രീം കോടതിയുടെ താക്കീത്

(Baba Ramdev)ബാബാ രാംദേവിനെതിരെ സുപ്രീംകോടതി(Supreme Court). ആധുനിക വൈദ്യശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്താന്‍ രാംദേവ് ശ്രമിക്കരുതെന്ന് കോടതി താക്കീത് നല്‍കി. മെഡിക്കല്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.

ആയുര്‍വേദത്തെ ജനകീയമാക്കാന്‍ പ്രചാരണങ്ങള്‍ നടത്താമെന്നും എന്നാല്‍ മറ്റ് സംവിധാനങ്ങളെ വിമര്‍ശിക്കരുതെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

അലോപ്പതി മരുന്നുകളെയും ഡോക്ടര്‍മാര്‍ക്കും കൊവിഡ് -19 വാക്‌സിനേഷനുമെതിരെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടക്കുന്നതായി ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here