(Lokayuktha)ലോകയുക്ത നിയമ ഭേദഗതി ബില്‍ നിയമസഭ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. അന്വേഷണ ഏജന്‍സി തന്നെ വിധി പ്രഖ്യാപനവും നടത്തുന്നത് നിയമപരമല്ലെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. ലോകായുക്ത ജുഡീഷ്യല്‍ ബോഡിയല്ല അന്വേഷണ സംവിധാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ജുഡീഷ്യല്‍ സംവിധാനത്തിന്റെ അധികാരം എക്‌സിക്യൂട്ടീവ് കവരുന്നതായി ബില്ലിനെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
ലോകായുക്ത എന്നത് ജുഡീഷ്യല്‍ ബോഡിയല്ല. ഒരു അന്വേഷണ സംവിധാനമാണ്. ലോകായുക്ത നിയമം വരുമ്പോള്‍ ലോക്പാല്‍ പോലുള്ള മാതൃകകള്‍ ഉണ്ടായിരുന്നില്ല. നിലവിലുള്ള നിയമം അതേ പോലെ നിലനില്‍ക്കില്ലെന്ന നിയമോപദേശം സര്‍ക്കാരിന് കിട്ടിയെന്നും ബില്ല് അവതരിപ്പിച്ച നിയമന്ത്രി പി രാജീവ് പറഞ്ഞു
അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഷെല്‍ഫില്‍ വയ്ക്കാനാണെങ്കില്‍ ലോകായുക്ത എന്തിനാണെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു.മൂലനിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്റെ തടസ്സവാദം തള്ളിയ സ്പീക്കര്‍ ബില്‍ സബ്ജകറ്റ് കമ്മിറ്റിയുടെ പരിഗണന്ക്ക് വിട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here